ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളജിന് മുന്നിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു

മലയോര ഹൈവേയിൽ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിന് മുൻഭാഗത്ത് സ്പീഡ് ബ്രേക്കർ സ്‌ഥാപിച്ചപ്പോൾ. 

പരസ്യം

ചെമ്പേരി: മലയോര ഹൈവേയിൽ ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളജിന് മുന്നിൽ ഏരുവേശി ഗ്രാമപഞ്ചായത്തിന്റെയും, കുടിയാൻമല പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. മൂവായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന കുടിയേറ്റ മേഖലയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ വിമൽജ്യോതി എഞ്ചിനീയറിംഗ് കോളജിനു മുന്നിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ഭാഗമായ റോഡിൽ രാവിലെയും, വൈകുന്നേരവും ഉച്ചസമയത്തും വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇരുപതിലധികം കോളജ്  ബസുകളും വിദ്യാർത്ഥികളുടെയും  മാതാപിതാക്കളുടെയും കോളജ് സ്റ്റാഫിന്റെയും  ഉൾപ്പെടെ ആയിരത്തിൽപരം വാഹനങ്ങളാണ് ഇരുഭാഗങ്ങളിൽ നിന്നായി മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നത്. ഈ ഭാഗത്ത് നിരപ്പുള്ള റോഡായതിനാൽ ഹൈവേയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ വേഗത്തിലാകുന്നതിനാൽ പലപ്പോഴും അപകടങ്ങൾക്കിടയാകുന്ന സാഹചര്യത്തിലാന്ന് കോളജ് അധികൃതരുടെ അഭ്യർത്ഥന പരിഗണിച്ച് എരുവേശി പഞ്ചായത്ത് കുടിയാൻമല പോലീസിന്റെ സഹകരണത്തോടെ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. കോളജിന് സമീപം പുതുതായി പ്രവർത്തനമാരംഭിച്ച എസ് ആൻഡ് പി ഫ്യൂവൽസാണ് ഇത് സ്പോൺസർ ചെയ്തത്. ബോർസുകൾ സ്ഥാപിക്കാൻ നേതൃത്വം നൽകിയ കുടിയാന്മല എസ്ഐ  രാജീവൻ, പ്രകാശൻ, സന്തോഷ്, എന്നിവർ കോളജ് ഗേറ്റ് സെക്യൂരിറ്റി സ്റ്റാഫംഗങ്ങൾക്ക് ആവശ്യമായ പരിശീലനവും നൽകി. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, സ്ഥിരം സമിതി അധ്യക്ഷരായ പൗളിൻ തോമസ്, മോഹനൻ മൂത്തേടൻ, . പഞ്ചായത്ത് മുൻ പ്രസിഡന്റ് ടെസി ഇമ്മാനുവൽ, വാർഡ് മെംബർ ജയശ്രീ ശ്രീധരൻ, കോളജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ  എം.എ.ഷാജി, പ്രഫ.ജോമി ജോസ് തുടങ്ങിയവർ പങ്കെടുത്തു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം