
കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുണ്ടപ്പറമ്പ് ടൗണിൽ നടത്തിയ അനുസ്മരണ സമ്മേളനം കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന ജോൺസൺ ജെ.ഓടയ്ക്കലിൻ്റെ ഇരുപത്തിയൊന്നാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുണ്ടപ്പറമ്പ് ടൗണിൽ നടത്തിയ അനുസ്മരണ സമ്മേളനം കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കെയർ കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ ജിനീഷ് ചെമ്പേരി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന, ബേബി മുല്ലക്കരി, കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡൻ്റ് ജോസ് പരത്തനാല്‍, യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് പ്രിൻസ് പി.ജോർജ്, ഏരുവേശി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ, കെ.പി.ലിജേഷ്, കെ.ബിജു എന്നിവർ പ്രസംഗിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഗംഗാധരൻ കായിക്കൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിനു അനന്തക്കാട്ട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിനു കാഞ്ഞിരത്തിങ്കൽ, ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, ജോസഫ് കൊട്ടുകാപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. അനുസ്മരണത്തോടനുബന്ധിച്ച് സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും നടത്തി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009