ശ്രീകണ്ഠാപുരം വാർത്തകൾ

വായനക്കാരുടെ മനം കവർന്ന് ‘മലയിറങ്ങുന്ന പത്രോസ് ‘ 

പത്രോസ് എന്ന ബാലൻ്റെ ജീവിതാരംഭം മുതൽ പതിനഞ്ച് വയസ് വരെയുള്ള വളർച്ചയുടെ കഥ പറയുന്ന നോവലാണ് പി.എം.ബെന്നി പയ്യാവൂർ രചിച്ച ‘മലയിറങ്ങുന്ന പത്രോസ്

പരസ്യം

പയ്യാവൂർ: പത്രോസ് എന്ന ബാലൻ്റെ ജീവിതാരംഭം മുതൽ പതിനഞ്ച് വയസ് വരെയുള്ള വളർച്ചയുടെ കഥ പറയുന്ന നോവലാണ് പി.എം.ബെന്നി പയ്യാവൂർ രചിച്ച ‘മലയിറങ്ങുന്ന പത്രോസ് ‘. പ്രമേയത്തിൻ്റെ പുതുമയും ലളിതമായ ഭാഷാശൈലിയും കൊണ്ട് നോവൽ ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. സാഹിത്യാഭിരുചിയുള്ള വായനക്കാർക്കിടയിൽ നോവൽ ചർച്ചാ വിഷയവുമായിട്ടുണ്ട്. മലയാള സാഹിത്യത്തിൽ ഗ്രാമീണ ജീവിതം പശ്ചാത്തലമായി നോവലുകൾ എഴുതപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൻ്റെ ഓർമകൾ വായനക്കാരിലേക്കു പകർന്നു നൽകാൻ ഈ പുസ്തകം സാഹചര്യമൊരുക്കിയതായും പറയാം. ഒരു മലയിൽ തുടങ്ങുന്ന പത്രോസിൻ്റെ ബാല്യകാലാനുഭവങ്ങൾ വായിക്കുമ്പോൾ ഏതൊരാളും തൻ്റെയും കുട്ടിക്കാലം അനുസ്മരിക്കും. പത്രോസ് മലയിറങ്ങി ലോകം കാണാൻ തുടങ്ങുന്നതാണ് ഇതിവൃത്തം. അവൻ പഠനത്തിനായി വിദ്യാലയത്തിൽ ചേരുന്നതും കൂട്ടുകാരോടൊത്ത് ഗ്രാമീണ വഴികളിലൂടെ സഞ്ചരിക്കുന്നതുമെല്ലാം വായനക്കാരുടെ ഗൃഹാതുരത്വത്തെ തട്ടിയുണർത്തുന്നു. വിദ്യാലയ ജീവിതം, കുട്ടിക്കാലത്തെ അനുഭവങ്ങൾ, അക്കാലത്തെ ചരിത്ര സംഭവങ്ങൾ എന്നിവ അവതരിപ്പിക്കപ്പെടുന്നു. 1970-80 കാലഘട്ടമാണ് നോവലിൻ്റെ പശ്ചാത്തലം. വികസനമൊന്നും എത്തിച്ചേരാത്ത ഗ്രാമാന്തരീക്ഷമാണ് നോവലിൽ പ്രതിപാദിച്ചിട്ടുള്ളത്. കണ്ണൂർ കൈരളി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. രണ്ടു വർഷം മുമ്പായിരുന്നു ബെന്നിയുടെ നോവൽ രചനയുടെ തുടക്കം. മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം തൻ്റെ സാഹിത്യഭിരുചിയെ പരിപോഷിപ്പിച്ചെടുക്കുകയായിരുന്നു. ഒരു കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ വിവിധ സ്കൂളുകളിൽ മലയാളം അധ്യാപകനായും മുഖ്യാധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. റിട്ടയർ ചെയ്യാൻ നാലു വർഷങ്ങൾ ബാക്കിനിൽക്കെ സ്വയം വിരമിക്കുകയാണുണ്ടായത്. ബാല്യം മുതൽ തന്നെ സാഹിത്യത്തോട് വളരെ താൽപര്യമുണ്ടായിരുന്ന ബെന്നി ചെറിയ ചില രചനകളും ഇതിനിടയിൽ നടത്താറുണ്ടായിരുന്നു. റിട്ടയർ ചെയ്തതോടെ വായിക്കാനും എഴുതാനും കൂടുതൽ സമയം ലഭ്യമായത് പുതിയ രചനകൾക്ക് സഹായകരമായി. ‘മലയിറങ്ങുന്ന പത്രോസ് ‘ എന്ന നോവൽ കൂടാതെ ‘ബന്ധങ്ങൾ’ എന്ന പേരിൽ മറ്റൊരു നോവലും അദ്ദേഹം രചിച്ചിട്ടുണ്ട്. കൊല്ലത്തുള്ള സുജിലി പബ്ളിക്കേഷൻസാണ് അത് പ്രസിദ്ധീകരിച്ചത്. ആധുനിക കാലഘട്ടത്തിലെ ചില പ്രവണതകളാണ് ആ നോവലിൻ്റെ ഇതിവൃത്തം. മലയിറങ്ങുന്ന പത്രോസ് പ്രസിദ്ധീകരിച്ചപ്പോൾ ഏറെ സന്തോഷം അനുഭവപ്പെട്ടതായി ബെന്നി പറഞ്ഞു. തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരു നോവൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കണമെന്നത്. ആത്മകഥാംശം ഉൾക്കൊള്ളുന്ന ഒരു രചനയാണിതെന്നും ബെന്നി പറയുന്നു. പത്രോസിൻ്റെ അനുഭവങ്ങളും മനസിൻ്റെ നൊമ്പരങ്ങളും താൻ ആ വിഷ്കരിച്ചതുപോലെ തന്നെ വായനക്കാർക്ക് ഉൾക്കൊള്ളാനും സാധിക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്. താൻ ഏറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരൻ എം.മുകുന്ദനാണെന്നും അദ്ദേഹത്തിൻ്റെ മിക്ക നോവലുകളും വായിച്ചിട്ടുള്ളതായും ബെന്നി ഓർമിക്കുന്നു. അവയുടെ സ്വാധീനമായിരിക്കാം തൻ്റെ രചനാശൈലി ലളിതമാകാൻ കാരണമെന്നും ബെന്നി കരുതുന്നു. പുതിയ എഴുത്തുകാർ അഭിമുഖീകരിക്കുന്ന ചില പ്രതിസന്ധികളെപ്പറ്റിയും അദ്ദേഹം പരാമർശിച്ചു. പുതിയൊരു എഴുത്തുകാരൻ്റെ തുടക്കത്തിലുള്ള രചനകൾ ഏറ്റെടുത്തു പ്രസിദ്ധീകരിക്കാൻ പ്രസാധകർ തയ്യാറാകുന്നില്ല. അതിനാൽ പുസ്തകം സ്വന്തം ചെലവിൽ അച്ചടിക്കേണ്ട അവസ്ഥയാണുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ വ്യാപകമായ വിതരണത്തിന് മാർഗമില്ലാതാകുന്നതോടെ പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും ഇടയിൽ മാത്രമായി പുസ്തകത്തിൻ്റെ പ്രചാരണം ഒതുങ്ങുന്നു. സാമ്പത്തിക നഷ്ടവും സംഭവിക്കുന്നു. പുതിയ നോവൽ എഴുതുന്നതിനുള്ള തയാറെടുപ്പിലാണെങ്കിലും അച്ചടിയും വിതരണവും പ്രസാധകർ ആരെങ്കിലും ഏറ്റെടുത്താൽ മാത്രമേ ഇനി പുസ്തക പ്രസിദ്ധീകരണം സാധ്യമാകൂ. തുടർച്ചയായി എഴുതാൻ ആഗ്രഹമുണ്ട്. കുറെയേറെ വായനക്കാർ ‘മലയിറങ്ങുന്ന പത്രോസ് ‘ എന്ന നോവലിന് രണ്ടാം ഭാഗം  വേണമെന്നറിയിച്ചതിനാൽ അങ്ങനെയൊരു തോന്നലും മനസിലുണ്ട്. ആധുനിക സാഹിത്യമൊന്നുമല്ല തൻ്റേത്. മണ്ണിൻ്റെ മണമുള്ള എഴുത്തിനോടാണ് ആഭിമുഖ്യം. നാട്ടിൻ പുറങ്ങളിൽ പുതുമയാർന്ന കഥകൾക്കുള്ള വിഷയങ്ങൾ സമൃദ്ധമായുണ്ട്. ജീവിതത്തിൻ്റെ ഈ സായാഹ്ന കാലത്ത് അംഗീകാരങ്ങളോ പുരസ്കാരങ്ങളോ യാതൊന്നും പ്രതീക്ഷിച്ചല്ല എഴുതുന്നത്. എന്നാൽ പ്രസിദ്ധീകരിക്കപ്പെടുന്നത് കഴിയുന്ന മലയാളികൾ വായിക്കണമെന്ന വിനീതമായ ആഗ്രഹമുള്ളതായി ബെന്നി പറഞ്ഞു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ 

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം