
നിവേദനത്തിന്റെ പകർപ്പ് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയംഗം വി.എൻ.രവി രാജ്യസഭാംഗം സി.സദാനന്ദനും കൈമാറിയപ്പോൾ.
പയ്യാവൂർ: പയ്യാവൂർ- കുന്നത്തൂർപാടി- കാഞ്ഞിരക്കൊല്ലി റോഡ് നവീകരണത്തിനായി കേന്ദ്ര ആവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിക്കും, ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്കും നൽകിയിട്ടുള്ള നിവേദനത്തിന്റെ പകർപ്പ് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി അംഗം വി.എൻ. രവി രാജ്യസഭാംഗം സി.സദാനന്ദനും നൽകി. അടുത്ത പാർലമെന്റ് സമ്മേളനത്തിന് ഡൽഹിയിൽ പോകുമ്പോൾ ഗതാഗത മന്ത്രിയേയും ടൂറിസം മന്ത്രിയേയും നേരിൽ കണ്ട് കുന്നത്തൂർ, കാഞ്ഞിരക്കൊല്ലി പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാദുരിതം അവരെ ബോധ്യപ്പെടുത്തി ഉചിതമായ നടപടികൾ സ്വീകരിക്കാൻ വേണ്ടി എന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വാഗ്ദാനം നൽകി. അതോടൊപ്പം ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഒരു അന്തർ സംസ്ഥാന പാതയാക്കി മാറ്റിയാൽ ടൂറിസം രംഗത്ത് വൻ കുതിപ്പ് കേരളത്തിൽ ഉണ്ടാകുമെന്നും ആദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി പയ്യാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.നാരായണൻ നേതാക്കളായ പി.കെ.ജയരാജ്, ടി.ആർ.സോജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009