
ക്രിസ്തുരാജ തീർത്ഥാടന പള്ളിയിൽ ക്രിസ്തുരാജൻ്റെ രാജത്വ തിരുനാൾ ശതാബ്ദി ആഘോഷവും ദിവ്യകാരുണ്യ അടയാള ഔദ്യോഗിക പ്രഖ്യാപനത്തിൻ്റെ ഒന്നാം വാർഷികവും 13 മുതൽ 23 വരെ നടക്കും.
വിളക്കന്നൂർ: ക്രിസ്തുരാജ തീർത്ഥാടന പള്ളിയിൽ ക്രിസ്തുരാജൻ്റെ രാജത്വ തിരുനാൾ ശതാബ്ദി ആഘോഷവും ദിവ്യകാരുണ്യ അടയാള ഔദ്യോഗിക പ്രഖ്യാപനത്തിൻ്റെ ഒന്നാം വാർഷികവും 13 മുതൽ 23 വരെ നടക്കും. ദിവ്യകാരുണ്യ കൺവൻഷൻ, തിരുമുഖ നവനാൾ പ്രാർത്ഥന, നൂറ്റൊന്ന് മണിക്കൂർ അഖണ്ഡ ആരാധന, രാജത്വ തിരുനാൾ ശതാബ്ദി റാലി, അഖില കേരള പ്രഥമ ദിവ്യകാരുണ്യ ക്വിസ്, ആയിരത്തഞ്ഞൂറ് വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനം, ദിവ്യകാരുണ്യ പ്രദക്ഷിണം, ‘ഈശോയുടെ സ്വന്തം കാർലോ’-കലാസന്ധ്യ, ദിവ്യകാരുണ്യ ആത്മീയ പ്രഭാഷണങ്ങൾ, തിരുനാൾ സമ്മാനമായ സ്നേഹ വീടിൻ്റെ താക്കോൽദാനം, സ്നേഹവിരുന്ന് എന്നിവയും ആഘോഷത്തിൻ്റെ ഭാഗമായി നടക്കും. 13 ന് രാവിലെ 6 ന് നൂറ്റൊന്ന് മണിക്കൂർ അഖണ്ഡ ആരാധനക്ക് തുടക്കമാകും. ഉച്ചകഴിഞ്ഞ് 3 ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന നൊവേന എന്നിവക്ക് മുഖ്യകാർമികത്വം വഹിക്കും. 13 മുതൽ 21 വരെ രാവിലെ 6.30, 10.30, ഉച്ചകഴിഞ്ഞ് 12.30, 3.30, 6.00 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ആർച്ച് ബിഷപ്പ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, ബിഷപ്പുമാരായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ അലക്സ് താരാമംഗലം, റവ.ഡോ.ജോസഫ് മാർ തോമസ്, തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴിയിൽ, മോൺ.ആൻ്റണി മുതുകുന്നേൽ, മോൺ.മാത്യു ഇളംതുരുത്തിപ്പടവിൽ, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, റവ.ഡോ.ഫിലിപ്പ് കവിയിൽ, റവ.ഡോ.ജോർജ് കൊല്ലക്കൊമ്പിൽ, വിളക്കന്നൂർ ഇടവക വികാരി ഫാ.തോമസ് കീഴാരത്തിൽ, ഫാ.ആൻ്റണി മഞ്ഞളാംകുന്നേൽ, ഫാ.മാത്യു വേങ്ങക്കുന്നേൽ, ഫാ.നിൻ്റോ കണ്ണമ്പുഴയിൽ, ഫാ.മാത്യു ആനകുത്തിയിൽ, ഫാ.തോമസ് ചെരുവിൽ, ഫാ.ജിബിൻ അമ്പാട്ട്, ഫാ.തോമസ് മണവത്ത്, ഫാ.തോമസ് പതിയ്ക്കൽ, ഫാ.ജോസഫ് ഈനാച്ചേരിൽ, ഫാ.തോമസ് ആമക്കാട്ട്, ഫാ.തോമസ് അട്ടേങ്ങാട്ടിൽ, ഫാ.പോൾ വള്ളോപ്പിള്ളിൽ, ഫാ.തോമസ് മണിമല, ഫാ.തോമസ് പയ്യമ്പള്ളിൽ, ഫാ.മാത്യു ആശാരിപ്പറമ്പിൽ, ഫാ.തോമസ് തെങ്ങുംപള്ളിൽ, ഫാ.മാത്യു പരവരാകത്ത്, ഫാ.ജോസഫ് കാവനാടിയിൽ, ഫാ.റോണി പാറയ്ക്കൽ, ഫാ.സെബാസ്റ്റ്യൻ പുതുപ്പള്ളിൽ, ഫാ.ജോസഫ് കാക്കരമറ്റം, ഫാ.ഓസ്റ്റിൻ ചക്കാംകുന്നേൽ, ഫാ.ടോളസ് ആലുക്കൽ, ഫാ.ഷോൺ ജോസ് പേരൂക്കുന്നേൽ, ഫാ.ജോസഫ് വയലുങ്കൽ, ഫാ.ഏബ്രഹാം പുതുശേരിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. 15 ന് ദിവ്യകാരുണ്യ അടയാള പ്രഖ്യാപന വാർഷിക ദിനാചരണം, 16 ന് രാവിലെ 9 ന് അഖില കേരള പ്രഥമ ദിവ്യകാരുണ്യ ക്വിസ് മത്സരം ഉദ്ഘാടനം, 17, 18, 19 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 1 വരെയും വൈകുന്നേരം 6 മുതൽ രാത്രി 9 വരെയും സുവിശേഷ പ്രഘോഷകൻ ബ്രദർ നന്ദു ജോൺ നയിക്കുന്ന ദിവ്യകാരുണ്യ കൺവൻഷൻ എന്നിവ നടക്കും.19 നും 20 നും ‘ദിവ്യപ്രകാശം’-ദിവ്യകാരുണ്യ പ്രേഷിതരായ ആയിരത്തഞ്ഞൂറ് വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനവും ഉണ്ടായിരിക്കും. 21 ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. 22 ന് വൈകുന്നേരം 7 ന് ‘ഈശോയുടെ സ്വന്തം കാർലോ’-കലാസന്ധ്യയും അരങ്ങേറും. സമാപന ദിനമായ 23 ന് രാവിലെ 5.30, 7.30, 10.30, ഉച്ചകഴിഞ്ഞ് 3.30, 5.30, 7.30, എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയുണ്ടായിരിക്കും. രാവിലെ 8 ന് തലശേരി അതിരൂപത മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ നടുവിൽ, വെമ്മാണി, ഒടുവള്ളിത്തട്ട്, ഓർക്കയം എന്നിവിടങ്ങളിൽ നിന്ന് ദിവ്യകാരുണ്യ ഈശോയുടെ സന്നിധിയിലേക്ക് രാജത്വ തിരുനാൾ വിശ്വാസ പ്രഘോഷണ റാലി നടക്കും. 10 ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി തിരുനാൾദിന സന്ദേശം നൽകും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നിവക്ക് തലശേരി അതിരൂപത ചാൻസലർ റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ കാർമികത്വം വഹിക്കും. 12.30 ന് സ്നേഹവിരുന്ന് സമാപനാശീർവാദം എന്നിവയോടെ ആഘോഷപരിപാടികൾക്ക് കൊടിയിറങ്ങും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009