ശ്രീകണ്ഠാപുരം വാർത്തകൾ

പുലിക്കുരുമ്പ ടൗണിൽ മദ്യശാലക്കെതിരെ പ്രതിഷേധ സംഗമം നടത്തി

ടൂറിസം വികസനത്തിൻ്റെ പേരിൽ പുലിക്കുരുമ്പയിൽ പുതിയ മദ്യഷാപ്പ് തുറക്കാനുള്ള നീക്കത്തിനെതിരെ തലശേരി അതിരൂപത മദ്യ, ലഹരി വിരുദ്ധ സമിതി പുലിക്കുരുമ്പ ടൗണിൽ നടത്തിയ പ്രതിഷേധ സംഗമം.  

പരസ്യം

പുലിക്കുരുമ്പ: ടൂറിസം വികസനത്തിൻ്റെ പേരിൽ സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ പുതിയ മദ്യശാലകൾ തുറക്കാനുള്ള സർക്കാരിൻ്റെ നീക്കത്തിനെതിരെ തലശേരി അതിരൂപത മദ്യ, ലഹരി വിരുദ്ധ സമിതി, മുക്തിശ്രീ പ്രതീക്ഷ ഡി അഡിക്ഷൻ സെൻ്റർ, പുലിക്കുരുമ്പ ഇടവകയിലെ വിവിധ ഭക്തസംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുലിക്കുരുമ്പ ടൗണിൽ പ്രതിഷേധ സംഗമം നടത്തി. നാടിൻ്റെയും കുടുംബങ്ങളുടെയും സമാധാനം നശിപ്പിക്കുകയും എല്ലാ വിധ്വംസക പ്രവർത്തനങ്ങൾക്കും കാരണമാകുകയും ചെയ്യുന്ന മദ്യവ്യാപാര സ്ഥാപനങ്ങൾ നാടിന് നൽകുന്നത് ലാഭത്തെക്കാൾ വിലമതിക്കാനാവാത്ത നഷ്ടങ്ങളാണന്ന് തിരിച്ചറിഞ്ഞ് സർക്കാർ നാടെങ്ങും മദ്യശാലകൾ വ്യാപകമാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൈതൽമല, പാലക്കയംതട്ട് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിക്കാനെന്ന പേരിൽ സാധാരണക്കാരായ ജനങ്ങൾ സമാധാനത്തിലും സന്തോഷത്തിലും ജിവിക്കുന്ന പുലിക്കുരുമ്പയെ മദ്യക്കയത്തിൽ മുങ്ങിത്താഴാൻ പ്രദേശവാസികൾ അനുവദിക്കരുതെന്നും, ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും യോഗം ഓർമപ്പെടുത്തി. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. മദ്യവിപത്ത് നാം തിരിച്ചറിയണമെന്നും, വളരുന്ന തലമുറയെ മദ്യസംസ്കാരത്തിൽ നിന്ന് രക്ഷിക്കാൻ മാതാപിതാക്കൾ രംഗത്തുവരണമെന്നും അല്ലെങ്കിൽ തകരുന്ന ഒരു ഭാവി തലമുറയെ നാം കാണേണ്ടി വരുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. മദ്യ, ലഹരി വിരുദ്ധ സമിതി അതിരൂപത പ്രസിഡൻ്റ് ടോമി വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. പുലിക്കുരുമ്പ സെൻ്റ് അഗസ്റ്റ്യൻസ് ഇടവക വികാരി ഫാ. തോമസ് പൈമ്പിള്ളിൽ ആമുഖ പ്രഭാഷണവും, അതിരൂപതാ ഡയറക്ടർ ഫാ.ജെയ്സൺ കോലക്കുന്നേൽ മുഖ്യപ്രഭാഷണവും നടത്തി. മദ്യശാലക്കെതിരെ അതിരൂപതാ വൈസ് പ്രസിഡൻ്റ് സോയി ജോസഫ് പുറവക്കാട്ട് അവതരിപ്പിച്ച പ്രമേയം യോഗം പാസാക്കി സർക്കാരിന് സമർപ്പിച്ചു. ജോസ് ചിറ്റേട്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുക്തിശ്രീ തലശേരി അതിരൂപത പ്രസിഡൻ്റ് ഷിനോ പാറയ്ക്കൽ, വൈസ് പ്രസിഡൻ്റ് ഷെൽസി കാവനാടിയിൽ എന്നിവർ പ്രസംഗിച്ചു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം