
വൈകുന്നേരം 4.15 ന് വികാരി ഫാ.മാത്യു ഓലിയ്ക്കൽ കൊടിയേറ്റും
പയ്യാവൂർ:: നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് പള്ളിയുടെ ആഭിമുഖ്യത്തിൽ ചളിമ്പറമ്പിലുള്ള സെൻ്റ് ജൂഡ് കപ്പേളയിൽ മൂന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾ 28 ന് തുടങ്ങും. വൈകുന്നേരം 4.15 ന് വികാരി ഫാ.മാത്യു ഓലിയ്ക്കൽ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞ്. 4.30 ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവക്ക് ഫാ.ഷോജിൻ കണിയാംകുന്നേൽ കാർമികത്വം വഹിക്കും. 29 ന് വൈകുന്നേരം 4.30 ന് ഫാ. ജെസ്ബിൻ ചെരിയംകുന്നേലിൻ്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. 30 ന് വൈകുന്നേരം 5 ന് തലശേരി അതിരൂപത വൈസ് ചാൻസലർ ഫാ.സുബിൻ റാത്തപ്പള്ളിൽ വിശുദ്ധ കുർബാനയർപ്പിച്ച് വചന സന്ദേശം നൽകും. തുടർന്ന് നൊവേന, ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം, സമാപനാശീർവാദം എന്നിവ നടക്കും. വാദ്യമേളങ്ങൾ, സ്നേഹവിരുന്ന് എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009