
നുച്യാട് സെൻ്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളി കൂദാശയും ഇടവക തിരുനാളും 29, 30 തീയതികളിൽ നടക്കും.
പയ്യാവൂർ: നുച്യാട് സെൻ്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളി കൂദാശയും ഇടവക തിരുനാളും 29, 30 തീയതികളിൽ നടക്കും. കൂദാശ ദിനമായ 29 ന് രാവിലെ 9.30 ന് ബിഷപ്പ്മാർക്ക് സ്വീകരണം. കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പുതിയ പള്ളിയുടെ കൂദാശ കർമം നിർവഹിച്ചശേഷം പരിശുദ്ധ കുർബാനക്ക് മുഖ്യകാർമികത്വം വഹിക്കും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, അതിരൂപത വികാരി ജനറാൾ ഫാ.തോമസ് ആനിമൂട്ടിൽ, ശ്രീപുരം ഡയറക്ടർ ഫാ.ജോയി കട്ടിയാങ്കൽ എന്നിവർ സഹകാർമികരായിരിക്കും. ഉച്ചക്ക് 12.30 ന് പൊതുസമ്മേളനവും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിക്കും. തിരുനാൾ ദിനമായ 30 ന് ഉച്ചകഴിഞ്ഞ് 3 ന് വാദ്യമേളങ്ങൾ. 4 ന് ദിവ്യകാരുണ്യ ആരാധന. 4.30 ന് ലദീഞ്ഞ്, പരിശുദ്ധ കുർബാന, വചന സന്ദേശം എന്നിവക്ക് ബിഷപ്പ് മാർ ജാേസഫ് പണ്ടാരശേരിൽ കാർമികത്വം വഹിക്കും. വൈകുന്നേരം 6.15 ന് തിരുനാൾ പ്രദക്ഷിണം. 7.30 ന് മടമ്പം ഫൊറോന വികാരി ഫാ.സജി മെത്താനത്ത് പരിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിക്കുന്നതോടെ ആഘോഷപരിപാടികൾ സമാപിക്കുമെന്ന് ഇടവക വികാരി ഫാ. ജിബിൽ കുഴിവേലിൽ, പാരീഷ് ട്രസ്റ്റിമാരായ ടോമി ഇളംകുളത്ത്, ജെയിംസ് കാഞ്ഞിരത്തുംമൂട്ടിൽ, കൺവീനർമാരായ സാജു പുലിയന്നൂർ, ജോയൽ ഇളംകുളത്ത് എന്നിവർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009