
പടിയൂരിൽ നടന്ന ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല കലോത്സവം ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മികച്ച നേട്ടം സ്വന്തമാക്കിയ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ട്രോഫികളുമായി അധ്യാപകരോടൊപ്പം.
പയ്യാവൂർ: പടിയൂരിൽ നടന്ന ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല കലോത്സവം ഹയർ സെക്കൻഡറി വിഭാഗത്തിൽ 280 പോയിൻ്റുകളുമായി സെക്കൻഡ് റണ്ണറപ്പ്, ഹൈസ്കൂൾ വിഭാഗത്തിൽ 251 പോയിൻ്റുകളോടെ ഫസ്റ്റ് റണ്ണറപ്പ് എന്നീ സ്ഥാനങ്ങൾ നേടി ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. ഇരുപത്തേഴിനങ്ങളിലായി 73 മത്സരാർത്ഥികൾ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ജില്ലാ മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിജയികളായ വിദ്യാർത്ഥികളെ ആനയിച്ച് ചെമ്പേരി ടൗണിൽ വിജയാഘോഷറാലി നടത്തി. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, മുഖ്യാധ്യാപകൻ ജോഷി ജോൺ, പിടിഎ പ്രസിഡൻ്റ് മാത്തുക്കുട്ടി അലക്സ് എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സി.എം.ജോഴ്സൺ, അധ്യാപകരായ കെ.എം.ആഗ്നസ്, ജ്യോതിസ് ജോസ്, പി.വി.രതി, ജോസ്മി, ജ്യോതി രാജ്, ജിമ്മി സൈമൺ, അമൽ തോമസ്, വിനോദ് അഗസ്റ്റ്യൻ, ഷാജി തോമസ്, ലാബ് അസിസ്റ്റൻ്റ് കെ.ഇ.ഷൈബി എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009