ശ്രീകണ്ഠാപുരം വാർത്തകൾ

കെ ജി ഭാസ്കരൻ മാസ്റ്റർ മാതൃകാ പൊതുപ്രവർത്തകൻ : ഡോ. കെ വി ഫിലോമിന

കെ ജി ഭാസ്കരൻ മാസ്റ്റർ മലയോരമേഖലയിലെ ഏറ്റവും മികച്ച ഒരു മാതൃകാ പൊതുപ്രവർത്തകനായിരുന്നുവെന്ന് നഗരസഭാ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന പ്രസ്താവിച്ചു

പരസ്യം

ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കന്ററി സ്കൂൾ മുൻ ഹെഡ്മാസ്റ്ററും ഓഫീസേർസ് ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന കെ ജി ഭാസ്കരൻ മാസ്റ്റർ മലയോരമേഖലയിലെ ഏറ്റവും മികച്ച ഒരു മാതൃകാ പൊതുപ്രവർത്തകനായിരുന്നുവെന്ന് നഗരസഭാ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന പ്രസ്താവിച്ചു. ഭാസ്കരൻ മാസ്റ്ററുടെ നാലാം ഓർമ ദിനത്തിൽ ശ്രീകണ്ഠപുരം ഓഫീസേർസ് ക്ലബ്ബ് അദ്ദേഹത്തിന്റെ പേരിലേർപ്പെടുത്തിയ പതിനായിരം രൂപയും മൊമന്റോയും അടങ്ങുന്ന പ്രതിഭാ പുരസ്കാരങ്ങൾ നാല് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ക്ലബ്ബ് ട്രഷററും നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പി പി ചന്ദ്രാംഗദൻ മാസ്റ്റർ കെ ജി ഭാസ്കരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡണ്ട് എം വി രാഘവൻ അധ്യക്ഷം വഹിച്ചു. പി ടി എ പ്രസിഡണ്ട് കെ അഷ്റഫ്, പ്രിൻസിപ്പാൾ ടി എം രാജേന്ദ്രൻ, ഹെഡ്മിസ്ട്രസ്സ് എം വി ഗീത, ക്ലബ്ബ് സെക്രട്ടറി കെ ദിവാകരൻ, ജോ. സെക്രട്ടറി കെ വി പത്മനാഭൻ തുടങ്ങിവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം