
മികച്ച കമ്യൂണിറ്റി പോലീസ് ഓഫീസറായി (സിപിഒ) ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വി.വി.സുനേഷ് തെരഞ്ഞെടുക്കപ്പെട്ടു
പയ്യാവൂർ: കണ്ണൂർ റൂറൽ ജില്ലയിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്പിസി) പദ്ധതിയിലെ മികച്ച കമ്യൂണിറ്റി പോലീസ് ഓഫീസറായി (സിപിഒ) ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വി.വി.സുനേഷ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന എസ്പിസി ഡയറക്ടറേറ്റാണ് മികച്ച സിപിഒമാരെ തെരഞ്ഞെടുക്കുന്നത്. എസ്പിസി പ്രൊജക്ടിൻ്റെ ഭാഗമായി നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം. സംസ്ഥാന, ജില്ലാ ക്യാമ്പുകളിലെ സേവനത്തിന് ലഭിച്ച ഗുഡ് സർവീസ് എൻട്രി, പ്രദേശിക വിഷയങ്ങൾ അടിസ്ഥാനമാക്കി തയാറാക്കിയ ‘പഠനായനം’ ഗവേഷണ പ്രൊജക്ട്, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഉന്തുവണ്ടിയാത്ര’യും ബോധവത്കരണ പരിപാടികളും, ട്രാഫിക്ക് ബോധവത്ക്കരണ പദ്ധതികൾ, ആരോഗ്യ ബോധവൽകരണം, പ്ലാസ്റ്റിക് വലിച്ചെറിയലിനെതിരെ നടത്തിയ ‘ഹരിതവല’, പരിസ്ഥിതി സൗഹൃദ ഉത്പന്ന നിർമാണ ശിൽപ്പശാലകൾ തുടങ്ങിയ നൂതനവും വ്യത്യസ്തവുമായ പരിപാടികളാണ് എസ്പിസി റിസോഴ്സ് പേഴ്സൺ കൂടിയായ ഇദ്ദേഹത്തിൻ്റ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടപ്പാക്കിയത്. എസ്പിസി ഇൻഡോർ മാന്വൽ റിസോഴ്സ് പേഴ്സണും ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപകനുമായ സുനേഷ് പരിക്കളം സ്വദേശിയാണ്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009