
നിർധനരായ ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങേകുന്നതിനുള്ള ജീവകാരുണ്യഫണ്ട് ശേഖരണത്തിനായി വൈഎംസിഎ പയ്യാവൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അഖില കേരള നാടകോത്സവം നാളെ ആരംഭിക്കും
പയ്യാവൂർ: നിർധനരായ ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങേകുന്നതിനുള്ള ജീവകാരുണ്യഫണ്ട് ശേഖരണത്തിനായി വൈഎംസിഎ പയ്യാവൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാല് ദിവസം നീളുന്ന അഖില കേരള നാടകോത്സവം പയ്യാവൂർ ഗവ.സ്കൂളിനു സമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ നാളെ ആരംഭിക്കും. ദിവസേനയുള്ള ഓരോ നാടകങ്ങളും രാത്രി 7.30 നായിരിക്കും. നാളെ വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സജീവ് ജോസഫ് എംഎൽഎ നാടകോത്സവം ഉദ്ഘാടനം ചെയ്യും. വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ ചേരിക്കത്തടത്തിൽ അധ്യക്ഷത വഹിക്കും. വൈഎംസിഎ പയ്യാവുർ യൂണിറ്റ് പ്രസിഡൻ്റ് വിത്സൺ ചാക്കോ കന്നുകെട്ടിയിൽ ആമുഖ പ്രഭാഷണം നടത്തും. സിനിമാതാരം ബാബുരാജ് കണ്ണൂർ വിശിഷ്ടാതിഥിയായിരിക്കും. ചടങ്ങിൽ പയ്യാവൂരിലെ മുതിർന്ന പത്രപ്രവർത്തകൻ തോമസ് അയ്യങ്കാനാലിനെ ആദരിക്കും. രാത്രി 7.30 ന് ആദ്യ ദിവസത്തെ നാടകം തിരുവനന്തപുരം നവോദയയുടെ ‘സുകുമാരി’ അരങ്ങേറും. നാടകോത്സവം രണ്ടാം ദിനം 16 ന് വൈകുന്നേരം 6.30 ന് സാംസ്കാരിക സമ്മേളനത്തിൽ പയ്യാവൂരിലെ കഥാകൃത്ത് ലിജു ജേക്കബ്, സംസ്ഥാനതല പ്രസംഗമത്സര വിജയി ആൻ തെരേസ മേപ്രത്ത് എന്നിവരെ ആദരിക്കും. രാത്രി 7.30 ന് തിരുവനന്തപുരം ഡ്രീം കേരളയുടെ നാടകം ‘അകത്തേക്ക് തുറന്നിട്ട വാതിൽ’. മൂന്നാം ദിനം 17 ന് വൈകുന്നേരം 6.30 ന് സാംസ്കാരിക സമ്മേളനത്തിൽ വാദ്യകലാരത്നം ഗോപാലൻകുട്ടി മാരാർ, പ്രകാശൻ എന്നിവരെ ആദരിക്കും. രാത്രി 7.30 ന് കൊല്ലം അനശ്വരയുടെ നാടകം ‘ആകാശത്തൊരു കടൽ’. നാലാം ദിനം 18 ന് വൈകുന്നേരം 6.30 ന് സാംസ്കാരിക സമ്മേളനത്തിൽ സിനിമാ ബാലതാരം നീരജ് കൃഷ്ണ, സംസ്ഥാനതല സംഗീത മത്സര വിജയി റോസ് മരിയ തോട്ടുങ്കൽ, കഥകൃത്ത് സുഭാഷ് പയ്യാവൂർ എന്നിവരെ ആദരിക്കും. രാത്രി 7.30 ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘കാലം പറക്ക്ണ് ‘ അരങ്ങേറുന്നതോടെ നാടകോത്സവം സമാപിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009