
പയ്യാവൂർ ഗ്രാമപഞ്ചായത്തിന്റെ ഒന്ന്, നാല് വാർഡുകളിലൂടെ കടന്നുപോകുന്ന ചന്ദനക്കാംപാറ-ഷിമോഗനഗർ-പാടാംകവല റോഡ് കാൽനട യാത്രപോലും സാധിക്കാത്ത വിധത്തിൽ തകർന്ന അവസ്ഥയിൽ
പയ്യാവൂർ: ഗ്രാമപഞ്ചായത്തിന്റെ ഒന്ന്, നാല് വാർഡുകളിലൂടെ കടന്നുപോകുന്ന ചന്ദനക്കാംപാറ-ഷിമോഗനഗർ-പാടാംകവല റോഡ് കാൽനട യാത്രപോലും സാധിക്കാത്ത വിധത്തിൽ തകർന്ന അവസ്ഥയിലായി. 75 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഈ റോഡിന് ഇപ്പാൾ 8 മീറ്റർ വീതിയുണ്ട്. നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ 9 വർഷങ്ങൾക്ക് മുമ്പാണ് ഈ റോഡ് പൂർണമായും ടാർ ചെയ്തത്. ചെങ്കുത്തായ കയറ്റങ്ങളിൽ ടാറിംഗ് പൂർണമായും തകർന്നതിനാൽ നിലവിൽ വാഹന ഗതാഗതം അസാധ്യമാണ്. പാടാംകവല പ്രദേശത്ത് നിലനിൽക്കുന്ന കാട്ടാനശല്യം ഈ പ്രദേശത്തെ തികച്ചും ഒറ്റപ്പെടുത്തിയ സ്ഥിതിയിലാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ഇതുവഴിയുള്ള യാത്ര ഏറെ സാഹസികമാണ്. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരണവും മറ്റ് സമരപരിപാടികളും നടത്താനൊരുങ്ങുകയാണ് പ്രദേശവാസികൾ. തങ്ങളുടെ പ്രശ്നങ്ങൾക്ക് പൂർണമായി പരിഹാരം കാണാതെ പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ. നാട്ടുകാരുടെ സമരത്തിന് ഓട്ടോറിക്ഷ തൊഴിലാളികളുടെ പിന്തുണയും അറിയിച്ചിട്ടുണ്ട്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009