
സംസ്ഥാന സ്കൂൾ കായികമേളയിൽ വിജയം നേടിയ നെല്ലിക്കുറ്റി സ്വിമ്മിംഗ് ആൻഡ് സ്പോർട്സ് അക്കാദമിയുടെ (നെസ) താരങ്ങൾക്കും പരിശീലകർക്കും നെല്ലിക്കുറ്റി ടൗണിൽ സ്വീകരണവും അനുമോദനവും നൽകി
നെല്ലിക്കുറ്റി: സംസ്ഥാന സ്കൂൾ കായികമേളയിൽ വിജയം നേടിയ നെല്ലിക്കുറ്റി സ്വിമ്മിംഗ് ആൻഡ് സ്പോർട്സ് അക്കാദമിയുടെ (നെസ) താരങ്ങൾക്കും പരിശീലകർക്കും നെല്ലിക്കുറ്റി ടൗണിൽ ഊഷ്മള സ്വീകരണവും അനുമോദനവും നൽകി. കേരളോദയ വായനശാല, സമന്വയ ചാരിറ്റബിൾ സൊസൈറ്റി, നെല്ലിക്കുറ്റി സ്വിമ്മിംഗ് ആൻഡ് സ്പോർട്സ് അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു നെല്ലിക്കുറ്റിയിലെ പൗരാവലിസ്വീകരണമൊരുക്കിയത്. വെള്ളി മെഡൽ നേടിയ ഗോഡ് വിൻ ഷൈജു, പി.വി.പ്രഫുൽ, വെങ്കലം നേടിയ ഡിയ മേരി റോബി, റോസ് മരിയ ജോസഫ്, മറ്റ് മത്സരാർത്ഥികളായ എം.ഋതുനന്ദ്, ഗോഡ് വിൻ ജേക്കബ്, ഇമ്മാനുവൽ സിറിയക്ക്, ആൽഡിൽ സെബാസ്റ്റ്യൻ, ഗ്ലെൻ ജോർജ് ജസ്റ്റിൻ, അഗസ്റ്റിൻ ഇഗ്നേഷ്യസ്, പരിശീലകരായ കെ.ജെ.തോമസ്, ബെന്നി പരുന്തിരിയ്ക്കൽ, സംസ്ഥാന വെറ്ററൻ നീന്തൽ മത്സരത്തിൽ വെള്ളി മെഡൽ നേടിയ നീന്തൽ പരിശീലകൻ കൂടിയായ സാവിയോ ഇടയാടിയിൽ എന്നിവരെ നെല്ലിക്കുറ്റി കാനറ ബാങ്ക് പരിസരത്ത് നിന്ന് വാദ്യമേളങ്ങളോടെ ടൗൺ ജംഗ്ഷനിലേക്കാനയിച്ചു. തുടർന്ന് നടന്ന അനുമോദന യോഗം ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009