
കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സിൻഡിക്കേറ്റ് യോഗത്തിൽ അതിരൂപത ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ പ്രമേയം അവതരിപ്പിക്കുന്നു.
പയ്യാവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പുകളിൽ യുവജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സിൻഡിക്കേറ്റ് ആവശ്യപ്പെട്ടു. സ്ഥിരം സ്ഥാനാർഥികളായി പലരും ഗ്രാമപഞ്ചായത്ത് വാർഡുകളിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും തുടർച്ചയായി മത്സരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇക്കാരണത്താൽ പുതിയ തലമുറയിലെ നേതൃപാടവമുള്ളവർക്ക് വളർന്നുവരാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും യുവജനങ്ങൾക്ക് കുറെക്കൂടി പ്രാധാന്യം നൽകുന്ന രീതിയിൽ സ്ഥാനാർഥികളെ നിർണയിക്കാൻ തയാറാകണമെന്നും അല്ലാത്തപക്ഷം യുവജനങ്ങൾ രാഷ്ട്രീയ ചിന്താഗതിയിൽ നിന്നകന്ന് രാഷ്ട്രനിർമിതിയുടെ ഭാഗമാകാതെ പിന്മാറുന്നതിന് കാരണമായിത്തീരുമെന്നും അതിരൂപത സിൻഡിക്കേറ്റ് അഭിപ്രായപ്പെട്ടു. അതിരൂപത ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസാക്കി. യുവജന നേതാക്കൾ രാഷ്ട്രീയത്തിലും ജനാധിപത്യ സംവിധാനങ്ങളിലും വളർന്നു വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുവജനങ്ങൾക്കും സമുദായ നേതാക്കൾക്കും ശക്തമായ പിന്തുണ നൽകുമെന്നും അതിരൂപത സിൻഡിക്കേറ്റ് പ്രസ്താവനയിൽ അറിയിച്ചു. ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിലെ ബിഷപ്പ് വള്ളോപ്പിള്ളി ജന്മശതാബ്ദി സ്മാരക ഹാളിൽ നടന്ന യോഗം കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻ്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. അതിരൂപത ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, അതിരൂപത ഭാരവാഹികളായ ബിബിൻ പീടിയേക്കൽ, അഖിൽ നെല്ലിയ്ക്കൽ, ശ്രേയ ശ്രുതിനിലയം, സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ,അപർണ സോണി എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009