
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ ഓർമ്മത്തുരുത്ത് സ്ഥാപിച്ചു .
സർക്കാർ ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യം വെച്ച് കൊണ്ട് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു തൈ നടാം ജനകിയ ക്യാമ്പയിനിലൂടെ വൃക്ഷവൽക്കരണം നടത്തുന്നതിന് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഇതിൻ്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ പതിമൂന്ന് ജനപ്രതിനിധികളും ചേർന്ന് അവരവരുടെ പേരിൽ ഓർമ്മ മരങ്ങൾ നട്ടുകൊണ്ട് ഓർമ്മത്തുരുത്തായി പച്ചത്തുരുത്ത് സ്ഥാപിച്ചു. 2020- 25 വർഷത്തെ ഭരണസമതിയുടെ കലയളവിലെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ സ്മരണയ്ക്കാണ് ഓർമ്മത്തുരുത്ത് എന്ന നിലയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിസ് സമീപത്തുള്ള സ്ഥലത്താണ് ഫലവൃക്ഷ തൈകൾ നട്ടുകൊണ്ട് പച്ചത്തുരുത്ത് സ്ഥാപിച്ചത്. നെറ്റ് സീറോ കാർബൺ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സർക്കാർ നടപ്പിലാക്കി വരികയാണ്. കലാവസ്ഥാ വ്യതിയാനത്തിൻ്റെ പരിണിത ഫലങ്ങൾക്ക് പരിഹാരം കാണുന്നതിന് പരമാവധി മരങ്ങൾ വച്ചു പിടിപ്പിച്ചുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഓർമ്മത്തുരുത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ നിർവ്വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജിദ സാദിക്ക് അധ്യക്ഷത വഹിച്ചു . ഹരിതകേരളം മിഷൻ ഇരിട്ടി ബ്ലോക്ക് കോർഡിനേറ്റർ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷിജു സി , എം.രതീഷ് ഷിജി നടുപ്പറമ്പിൽ,, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മീരാ ഭായി പി.പി. ജോയിൻ്റ് ബി. ഡി. ഒ, എം. രമേശൻ, വനിത ക്ഷേമ ഓഫീസർ ഷീബ പി. എന്നിവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009