
ശ്രീകണ്ഠപുരത്ത് എൽഡിഎഫ് മുനിസിപ്പൽ കൺവെൻഷൻ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
ശ്രീകണ്ഠപുരം: കേരളത്തിൽ ഇടതുപക്ഷം മൂന്നാമതും അധികാരത്തിൽ വരുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പറഞ്ഞു. മൂന്നാം തുടർഭരണത്തിന്റെ ആദ്യപടിയാകും ഈ തദ്ദേശ തിരഞ്ഞെടുപ്പെന്നും ഇ പി ജയരാജൻ കൂട്ടിചേർത്തു. ശ്രീകണ്ഠപുരത്ത് എൽഡിഎഫ് ശ്രീകണ്ഠപുരം മുനിസിപ്പൽ കൺവെൻഷൻ ടൗൺ സ്ക്വയറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഭവന രഹിതരില്ലാത്ത കേരളം, തൊഴിൽ രഹിതരില്ലാത്ത കേരളം, അതിദാരിദ്ര്യർ ഇല്ലാത്തകേരളം എന്നീവയാണ് നമ്മുടെ ലക്ഷ്യം. കേരളം കൈവരിച്ച നേട്ടത്തിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിനാണ്. ആരോഗ്യ രംഗത്ത് ജീവിത ശൈലി രോഗം ഇല്ലാതാക്കാൻ സൂക്ഷ്മ ഇടപെടൽ കേരളം പദ്ധതി തയ്യാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ മുനിസിപ്പൽ പ്രകടന പത്രിക ഇ പി ജയരാജൻ പുറത്തിറക്കി. സിപിഐ മണ്ഡലം സെക്രട്ടറി സി രവീന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി കെ മധുസൂദനൻ, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി വി വി സേവി, കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി അംഗം സുരേഷ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം സി ഹരിദാസൻ, പി വി ശോഭന, പി മാധവൻ, കോട്ടൂർ വാർഡ് സ്ഥാനാർത്ഥി ടി കെ രത്നകുമാർ തുടങ്ങിയവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009