
വൈഎംസിഎ കേരള റീജിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചനാ മൽസരം നാളെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 1 വരെ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും
ചെമ്പേരി: വൈഎംസിഎ കേരള റീജിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചനാ മൽസരം നാളെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 1 വരെ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 5 വയസ് വരെ, 6 മുതൽ 9 വയസ് വരെ, 10 മുതൽ 12 വയസ് വരെ, 13 മുതൽ 15 വയസ് വരെ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിംഗ് പേപ്പർ വൈഎംസിഎ നൽകുന്നതാണ്. പെൻസിൽ, വാട്ടർ കളർ, ക്രയോൺസ്, സ്കെച്ച് പെൻ, ബ്രഷ്, ചായങ്ങൾ എന്നിവ മത്സരാർത്ഥികൾ കരുതേണ്ടതാണ്. നഴ്സറി വിഭാഗത്തിന് കളറിംഗ് മൽസരമായിരിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവരുടെ ചിത്രങ്ങൾ സംസ്ഥാനതലത്തിൽ പരിഗണിക്കുന്നതിനായി അയക്കുകയും, പ്രാദേശികതലത്തിൽ സമ്മാനങ്ങൾ നൽകുന്നതുമാണ്. പേര് നൽകിയ സ്കൂളുകളിലെ വിദ്യാർത്ഥികൾ മത്സര ദിവസം രാവിലെ 9.30 ന് മുമ്പായി സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447548451, 9496966915, 9946119225, 8547383220.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009