ചുഴലി സ്കൂളിന് മുന്നിൽ വെച്ച് എം എസ് എഫ് ഇരിക്കൂർ മണ്ഡലം ഭാരവാഹികളെ എസ് എഫ് ഐ ,ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചു പരിക്കേൽപിച്ചതായി പരാതി
ശ്രീകണ്ഠപുരം: ചുഴലി സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിനിടെ ചുഴലി സ്കൂളിന് മുന്നിൽ വെച്ച് എം എസ് എഫ് ഇരിക്കൂർ മണ്ഡലം ഭാരവാഹികളെ എസ് എഫ് ഐ ,ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചു പരിക്കേൽപിച്ചതായി പരാതി . മുനവ്വിർ പഴയങ്ങാടി,സുഫിയാൻ കായക്കൂൽ,റസീൻ ചെങ്ങളായി, മുഹമ്മദ് സബിൻ ചെങ്ങളായി,ഹംസ എം പി ചെങ്ങളായി എന്നിവർക്കാണ് പരിക്കേറ്റത്. മുനവ്വിർ പഴയങ്ങാടി ,റസീൻ ചെങ്ങളായി എന്നിവരെ കൂട്ടുമുഖം ഗവൺമെൻ്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം തളിപ്പറമ്പ് ആശുപത്രിയിലേക്ക് മാറ്റി. എസ് എഫ് ഐ സ്ഥിരമായി ജയിക്കുന്ന സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എട്ടിൽ അഞ്ച് സീറ്റും എം എസ് എഫ് നേടിയിരുന്നു. പരിക്കേറ്റവരെ ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ ,നേതാക്കളായ അഷ്റഫ് ചുഴലി ,സി ഖാദർ, മൂസാൻകുട്ടി തേർളായി സന്ദർശിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009