
സിബിഎസ്ഇ ക്ലസ്റ്റർ 10 ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾക്ക് ഇന്ന് ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കമാകും
ശ്രീകണ്ഠപുരം: സിബിഎസ്ഇ ക്ലസ്റ്റർ 10 ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾക്ക് ഇന്ന് ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കമാകും. തൃശ്ശൂർ ജില്ല മുതൽ കാസർഗോഡ് വരെയുള്ള സിബിഎസ്ഇ സ്കൂളുകളിലെ വിവിധ ടീമുകൾ 7,8,9 തീയതികളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കും. അണ്ടർ 14 അണ്ടർ 17 അണ്ടർ 19 എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി ആൺ പെൺ വിഭാഗങ്ങളിൽ വെറെവേറെ മത്സരങ്ങൾ സംഘടിപ്പിക്കും. വിവിധ സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ച് 500ലധികം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. സമയബന്ധിതമായി മത്സരങ്ങൾ പൂർത്തീകരിക്കുന്നതിനായി രണ്ടു കോർട്ടുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ബ്രദർ. ഡോ. റജി സ്കറിയ സിഎസ്ടി അറിയിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ താമസ , ഭക്ഷണസൗകര്യങ്ങളും ഏർപ്പെടുത്തിയതായി ഏറ്റവും മികവാർന്ന രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ച പ്രവർത്തിക്കുന്നുണ്ടെന്ന് സ്കൂൾ മാനേജർ ബ്രദർ ജോണി ജോസഫ് സിഎസ്ടി, പിടിഎ പ്രസിഡണ്ട് ഡോ. മനു ജോസഫ് വാഴപ്പള്ളി എന്നിവർ പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009