
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്പിസി) ദിനാചരണത്തിൻ്റെ ഭാഗമായി കുടിയാന്മല പോലീസ് സ്റ്റേഷൻ സന്ദർശിച്ച ചെമ്പേരി നിർമല ഹൈസ്കൂളിലെ എസ്പിസി യൂണിറ്റ് വിദ്യാർത്ഥികൾ സ്റ്റേഷൻ അധികാരികളാേടൊപ്പം.
ചെമ്പേരി: ചെമ്പേരി നിർമല ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്പിസി) ദിനം ആചരിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ജോഷി ജോൺ പതാക ഉയർത്തി. സീനിയർ കേഡറ്റ് ലീഡർ ജെറോൾ ജോസ് പരേഡിന് നേതൃത്വം നൽകി. എസ്പിസി ഗീതം, പ്രതിജ്ഞ, ഡിക്ലറേഷൻ പ്രസന്റേഷൻ, എന്നിവയും നടന്നു. സീനിയർ കേഡറ്റ് ഷിലോൺ ഏഞ്ചൽ എസ്പിസി അനുഭവങ്ങൾ പങ്കുവച്ചു. തുടർന്ന് കേഡറ്റുകൾ കുടിയാന്മല പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. എസ്എച്ച്ഒ എം.എൻ.ബിജോയ് കേഡറ്റുകൾക്ക് മധുരം നൽകി സ്വീകരിച്ചു. സ്റ്റേഷനിലെ മുഴുവൻ പോലീസ് ഓഫീസർമാർക്കും കേഡറ്റുകൾ ഉപഹാരങ്ങൾ സമ്മാനിച്ചു. സിപിഒമാരായ ബീന ഫിലിപ്പ്, വിനോദ് അഗസ്റ്റിൻ, ഡ്രിൽ ഇൻസ്ട്രക്ടർ ബൈജു എന്നിവർ നേതൃത്വം നൽകി. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009