ശ്രീകണ്ഠാപുരം വാർത്തകൾ

വോട്ടിംഗ് യന്ത്രത്തിൽ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തി  

പൈസക്കരി സെൻ്റ് മേരീസ് യുപി സ്കൂളിൽ പൊതുതെരഞ്ഞെടുപ്പ് മാതൃകയിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുയോഗിച്ച്  നടത്തിയ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഐഡി കാർഡുകളുമായി വരിനിൽക്കുന്ന വിദ്യാർത്ഥികൾ.  

പരസ്യം

പയ്യാവൂർ: പൈസക്കരി സെൻ്റ് മേരീസ് യുപി സ്കൂളിൽ 2025-26 അധ്യായന വർഷത്തേക്കുള്ള സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ നടത്തി. പൊതു തെരഞ്ഞെടുപ്പിന്റെ രീതിയിൽ ആദ്യം സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വോട്ടർ പട്ടിക തയാറാക്കി. തുടർന്ന് സ്കൂൾ ലീഡർ, ആർട്സ് ക്ലബ് സെക്രട്ടറി, സ്കൂൾ ക്യാപ്റ്റൻ, സ്കൂൾ ജൂണിയർ ലീഡർ എന്നീ സ്ഥാനങ്ങളിലേക്ക് നാമനിർദേശ പത്രിക സ്വീകരിക്കുകയും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അസാധുവായത് തള്ളുകയും ചെയ്തശേഷം മത്സരാർത്ഥികൾക്ക് ചിഹ്നങ്ങൾ നൽകി സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. എല്ലാ സ്ഥാനാർത്ഥികൾക്കും വോട്ട് ചോദിക്കാനുള്ള അവസരവും നൽകി.  ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും രണ്ട് ബൂത്തുകളിലായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കി. വോട്ടെടുപ്പിന്റെ പൂർണമായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് തന്നെയായിരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ് വളൻ്റിയർമാർ നേതൃത്വം നൽകി. സമ്മതിദായക പട്ടികയിൽ പേരുള്ള വിദ്യാർത്ഥികളെ സ്കൂൾ ഐഡി കാർഡ് മുഖേന പരിശോധന നടത്തിയ ശേഷം വിരലിൽ മഷി പുരട്ടിയ ശേഷം വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്യുന്നതുവരെ എല്ലാ കാര്യങ്ങളും മുറപോലെ നടന്നു. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം സൃഷ്ടിക്കാൻ സഹായകരമായ ക്രമീകരണങ്ങളാണ് അധ്യാപകർ നടത്തിയത്. സ്കൂൾ മുഖ്യാധ്യാപകൻ സോജൻ ജോർജ്, സോഷ്യൽ സയൻസ് ക്ലബ് അധ്യാപകരായ ബേബി റ്റിങ്കിൾ ടോം, സ്വപ്ന ജോസ് എന്നിവർ നേതൃത്വം നൽകി. അലൻ ജോസഫ് ജോർജ് – സ്കൂൾ ലീഡർ, ജെറോം മാത്യു – സ്കൂൾ ക്യാപ്റ്റൻ, നിവിന മരിയ വിൽസൺ – ആർട്സ് ക്ലബ് സെക്രട്ടറി, ബെനീറ്റ് ജുബിൻ – ജൂണിയർ സ്കൂൾ ലീഡർ എന്നിവരാണ്  തെരഞ്ഞെടുക്കപ്പെട്ടത്.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം