
കണ്ണൂരിൽ കെഎസ്‍യു പ്രവര്‍ത്തകന് ക്രൂരമര്‍ദനം; ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്, ഗുരുതര പരിക്ക്
കണ്ണൂര്‍: കണ്ണൂരിൽ കെഎസ്‍യു പ്രവര്‍ത്തകന് ക്രൂരമര്‍ദനം. കണ്ണൂര്‍ കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ അസൈനാറിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തിൽ അസൈനാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.മൂന്നുപേര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കെഎസ്‍യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി. സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അസൈനാറിനെ വളഞ്ഞിട്ട് ആക്രമിച്ചത്. മൂന്നുപേര്‍ ചേര്‍ന്ന് അസൈനാറിനെ തല്ലിച്ചതയ്ക്കുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009