ശ്രീകണ്ഠാപുരം വാർത്തകൾ

കമുക് കർഷകർക്ക് ഇക്കുറിയും ദുരിതകാലം; അടയ്ക്ക കൂട്ടത്തോടെ കൊഴിയുന്നു

മഹാളി രോഗബാധയെ തുടർന്ന് കമുകിൽ നിന്ന് അടയ്ക്ക കൂട്ടത്തോടെ കൊഴിയാൻ തുടങ്ങിയത് കർഷകരുടെ ജീവിതത്തെ സാരമായി ബാധിച്ചു.

പരസ്യം

ശ്രീകണ്ഠപുരം: കമുക് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ വഴിമുട്ടി. കമുക് കർഷകർക്ക് ഇക്കുറിയും ദുരിതകാലം. മഹാളി രോഗബാധയെ തുടർന്ന് കമുകിൽ നിന്ന് അടയ്ക്ക കൂട്ടത്തോടെ കൊഴിയാൻ തുടങ്ങിയത് കർഷകരുടെ ജീവിതത്തെ സാരമായി ബാധിച്ചു. വേനലിൽ മഴ ലഭിച്ചത് ആശ്വാസമായെങ്കിലും പിന്നീട് മഴ ശക്തമായത് മഹാളി വ്യാപിക്കാൻ കാരണമായി. പെൺപൂക്കൾ, പാകമാകാത്ത അടയ്ക്ക എന്നിവ കൊഴിഞ്ഞുപോകുന്നതാണ് മഹാളിയുടെ ലക്ഷണങ്ങൾ.  പകർച്ച രോഗമായതിനാൽ ഒരു മരത്തിൽ നിന്ന് മറ്റു മരങ്ങളിലേക്കും സമീപ തോട്ടങ്ങളിലേക്കും രോഗം വ്യാപിക്കും. ഇത് കർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. കമുകിൻ തോട്ടങ്ങളിലും രോഗബാധ നിമിത്തം പാകമാകാത്ത അടക്കകൾ കൊഴിഞ്ഞ് വീണുകൊണ്ടിരിക്കുകയാണ്. ഇതോടെ ഉൽപാദനം കുറഞ്ഞു. മലയോര ഗ്രാമങ്ങളിലെല്ലാം മഹാളി വ്യാപകമായി കാണുന്നു. ഫൈറ്റോക്ലോറ എന്ന ഫംഗസാണ് രോഗത്തിന് കാരണം. ബോർഡോ മിശ്രിതം, മാൻകോസെമ്പ്, തുടങ്ങിയവ നിശ്ചിത അളവിൽ തെളിച്ച് കൊടുക്കണം. കൊഴിഞ്ഞു വീണ അടയ്ക്ക നശിപ്പിക്കണം. രോഗം ബാധിച്ചതിനാൽ അടുത്ത വർഷവും ഉൽപാദനം കുറയാനുള്ള സാധ്യതയേറെയാണെന്ന് കർഷകർ പറയുന്നു. കൃഷി സംരക്ഷിക്കാൻ സർക്കാർ സഹായം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം