
കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റായി അബിൻ വടക്കേക്കരയും ജനറൽ സെക്രട്ടറിയ്യായി അമൽപേഴുംകാട്ടിലും തിരഞ്ഞെടുക്കപ്പെട്ടു
പയ്യാവൂർ: കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത കമ്മിറ്റിയുടെ 2025-26 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തലശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ നടന്ന മുപ്പത്തിമൂന്നാമത് സെനറ്റ് സമ്മേളനത്തിൽ തെരഞ്ഞെടുത്തു. തലശേരി അതിരൂപത ചാൻസലർ റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിവൈഎം അതിരൂപത മുൻ പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി ആമുഖ പ്രഭാഷണം നടത്തി. കെസിവൈഎം സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ്, അതിരൂപത വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന റോസ് എസ്എച്ച്, മുൻ വൈസ് പ്രസിഡന്റ് ഗ്ലോറിയ കൂനാനിക്കൽ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.സോണി വടശേരിൽ ഉദ്ഘാടനം ചെയ്തു. 2025-26 വർഷത്തെ ഭാരവാഹികൾ: അബിൻ വടക്കേക്കര (നെല്ലിക്കാംപൊയിൽ ഫൊറോന)-പ്രസിഡൻ്റ്, അമൽ പേഴുംകാട്ടിൽ (വെള്ളരിക്കുണ്ട് ഫൊറോന)-ജനറൽ സെക്രട്ടറി, ബിബിൻ പീടിയേക്കൽ (എടൂർ ഫൊറോന)-ട്രഷറർ, ശ്രേയ ശ്രുതിനിലയം (കാസറഗോഡ് ഫൊറോന), അഖിൽ നെല്ലിക്കൽ (ചെറുപുഴ ഫൊറോന)-വൈസ് പ്രസിഡൻ്റ്മാർ, സാൻജോസ് കളരിമുറിയിൽ (തോമാപുരം ഫൊറോന), സോന ചവണിയാങ്കൽ (ചെറുപുഴ ഫൊറോന)- സെക്രട്ടറിമാർ, എഡ്വിൻ തെക്കേമുറി (മണിക്കടവ് ഫൊറോന), അഞ്ജു വരിക്കാനിക്കൽ (മേരിഗിരി ഫൊറോന)-കൗൺസിലർമാർ. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009