
ക്രൈസ്തവ സന്യസ്തർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ രാജ്യത്ത് നടക്കുന്ന നിരന്തരമായ അക്രമങ്ങളിൽ പ്രതിഷേധിച്ച് കെസിവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ തലശേരിയിൽ നടത്തിയ നിൽപ്പ് സമരം.
പയ്യാവൂർ: ക്രൈസ്തവ സന്യസ്തർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ രാജ്യത്ത് നടക്കുന്ന നിരന്തരമായ അക്രമങ്ങളിൽ പ്രതിഷേധിച്ച് നാനാജാതി മതസ്ഥർക്കും വേണ്ടി തന്റെ ജീവിതം സമർപ്പിച്ച സമർപ്പിതരുടെ ചിത്രങ്ങൾ ഉയർത്തി പിടിച്ച് കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ തലശേരിയിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. കെസിവൈഎം സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി, ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന എസ്എച്ച് എന്നിവർ പ്രസംഗിച്ചു. അതിരൂപത ഭാരവാഹികളായ ബിബിൻ പീടിയേക്കൽ, ശ്രേയ ശ്രുതിനിലയം, അഖിൽ നെല്ലിയ്ക്കൽ, സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ, എഡ്വിൻ തെക്കേമുറി, അഞ്ജു വരിയ്ക്കാനിയ്ക്കൽ എന്നിവർ നേതൃത്വം നൽകി. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009