
കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) ചെമ്പേരി യൂണിറ്റ് ഓഫീസിൽ ചേർന്ന പൊതുയോഗം കെഎസ് സിഎഫ് ഏരുവേശിപഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കുര്യാക്കോസ് പുതിയിടത്ത്പറമ്പിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
ചെമ്പേരി: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ അന്യായമായി കെട്ടിച്ചമച്ച കള്ളക്കേസ് സർക്കാർ പിൻവലിക്കണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) ചെമ്പേരി യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. കെഎസ് സിഎഫ് ഏരുവേശി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ജോർജ് പഴയതോട്ടം അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജോർജ് എട്ടിയിൽ റിപ്പാേർട്ടും കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് ജോസഫ് കുളത്തറ ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാൻ വിവരിച്ചു. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു. ജോയിൻ്റ് സെക്രട്ടറി ജോസഫ് പനയ്ക്കൽ പ്രസംഗിച്ചു. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009