ശ്രീകണ്ഠാപുരം വാർത്തകൾ

നേതൃത്വ സംഗമം ‘നെയോലാലിയ 2025’ ചെറുപുഴ  സെൻറ് മേരിസ് ഫൊറോനയിൽ നടന്നു

ചെറുപുഴ ഫൊറോനയിൽ നടന്ന തലശേരി അതിരൂപത കത്താേലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ നേതൃസംഗമം അതിരൂപത ചാൻസലർ റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്യുന്നു. 

പരസ്യം

പയ്യാവൂർ: സമുദായ സ്നേഹമുള്ള യുവജന നേതാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരുവാൻ കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ നേതൃത്വം നൽകണമെന്ന് തലശേരി അതിരൂപത ചാൻസലർ റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ. തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ നേതൃത്വ സംഗമം ‘നെയോലാലിയ 2025’ ചെറുപുഴ  സെൻറ് മേരിസ് ഫൊറോനയിൽ ഉദ്ഘാടനം ചെയ്ത്  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തോടും സഭയോടും സ്നേഹമുള്ള യുവജനങ്ങൾ ക്രൈസ്തവ മൂല്യങ്ങൾ കളയാതെ സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഗ്ലോബൽ യൂത്ത് കൗൺസിൽ കോ ഓർഡിനേറ്റർ സിജോ കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. സെൻ്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ ട്രഷറർ ടോണി പുഞ്ചക്കുന്നേൽ, അതിരൂപത യൂത്ത് കൗൺസിൽ ജനറൽ കോ ഓർഡിനേറ്റർ പാട്രിക് കുരുവിള, കോ ഓർഡിനേറ്റർ മാരായ ബിജു ഈട്ടിക്കൽ, ഷിന്റോ കൈപ്പനാനിക്കൽ, എബിൻ കുമ്പുക്കൽ, ജോബിൻ വള്ളിയാംതടത്തിൽ അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത്, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ്,  ഫൊറോന ഡയറക്ടർ ഫാ.തോമസ് പൂവമ്പുഴയിൽ, ഫൊറോന പ്രസിഡൻ്റ് സാജു പുത്തൻപുരയിൽ, സാജു പടിഞ്ഞാറേട്ടിൽ, ജെയിംസ് ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം