
ലോഹ വസ്തുക്കൾ ചെമ്പന്തൊട്ടിയിൽ പ്രതിമ നിർമാണ കമ്മിറ്റിക്ക് കൈമാറിയപ്പാേൾ.
പയ്യാവൂർ: ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിളളി സ്മാരകമായി ചെമ്പന്തൊട്ടിയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന മലബാർ കുടിയേറ്റ ചരിത്ര മ്യൂസിയത്തിനു മുന്നിൽ സ്ഥാപിക്കാനുള്ള മാർ വള്ളാേപ്പിള്ളിയുടെ വെങ്കല പ്രതിമ നിർമാണത്തിനായി ശേഖരിച്ച ലോഹ വസ്തുക്കൾ നിർമാണ കമ്മിറ്റിക്ക് കൈമാറി. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കത്തോലിക്ക കോൺഗ്രസ് യൂണിറ്റുകൾ മുഖേന പൊതു ജനങ്ങളിൽ നിന്ന് സംഭാവനയായാണ് പഴയതും ഉപയോഗശൂന്യവുമായ വെങ്കലം, പിച്ചള, ഓട് തുടങ്ങിയ ലോഹ ഉപകരണങ്ങൾ ശേഖരിച്ചത്. ചെമ്പന്തൊട്ടി ഫൊറോന പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ കത്തോലിക്ക കോൺഗ്രസ് അതിരൂപത ഭാരവാഹികളായ ഫിലിപ്പ് വെളിയത്ത്, ജിമ്മി ആയിത്തമറ്റം, സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ബെന്നിച്ചൻ മഠത്തിനകം, ഷിനോ പാറയ്ക്കൽ എന്നിവരിൽ നിന്ന് പ്രതിമ നിർമാണ കമ്മിറ്റി ഭാരവാഹികളായ ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന, നടുവിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.ടി.മാത്യു, ജോസഫ് മാത്യു കൈതമറ്റം, ജോയ് തടത്തിൽ എന്നിവർ ലോഹ വസ്തുക്കൾ ഏറ്റുവാങ്ങി. ബിജു മണ്ഡപത്തിൽ, ജോസഫ് കൊച്ചു കുന്നത്തുപറമ്പിൽ, ജയ്സൺ അട്ടാറിമാക്കൽ, സജീവ്, കത്തോലിക്ക കോൺഗ്രസ് ചെമ്പന്തട്ടി യൂണിറ്റ് ഭാരവാഹികൾ എന്നിവരാണ് വിവിധ പ്രദേശങ്ങളിൽ നിന്നു കൊണ്ടുവന്ന ലോഹ വസ്തുക്കൾ ചെമ്പന്തൊട്ടിയിൽ സംഭരിക്കാൻ നേതൃത്വം വഹിച്ചത്. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009