ശ്രീകണ്ഠാപുരം വാർത്തകൾ

എം.വി. ഗോവിന്ദൻ്റെ പ്രസ്താവന പക്വതയില്ലാത്തത്: കത്തോലിക്ക കോൺഗ്രസ്

തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ  പ്രസ്താവന പക്വതയില്ലാത്തതും വസ്തുതാവിരുദ്ധവുമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി.

പരസ്യം

പയ്യാവൂർ: തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ  പ്രസ്താവന പക്വതയില്ലാത്തതും വസ്തുതാവിരുദ്ധവുമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി.  രാഷ്ട്രീയക്കാരുടെ ഇഷ്ടത്തിനും ഭാവനക്കും അനുസരിച്ച് നിലപാട് സ്വീകരിക്കാത്തതാണോ മാർ പാംപ്ലനി ചെയ്ത തെറ്റെന്ന് കത്തോലിക്ക കോൺഗ്രസ് ചോദിച്ചു. രാഷ്ട്രീയക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതം പ്രതികരിക്കാനല്ല  ദൈവജനത്തെ ആത്മീയമായും ഭൗതികമായും സാംസ്കാരികവും വിദ്യാഭ്യാസപരമായും വളർത്തുന്നതിനാണ് സഭാധ്യക്ഷന്മാർ ശ്രമിക്കുന്നത്.  സൗകര്യപൂർവം നിറംമാറുന്ന രാഷ്ട്രീയക്കാരുടെ  നിലപാടനുസരിച്ച് പ്രവർത്തിക്കാൻ സഭ ആരുടെയും അടിമയല്ല എന്നും കത്തോലിക്ക കോൺഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി.  കന്യാസ്ത്രീമാരുടെ  വിഷയത്തിൽ സഭയെടുത്ത നിലപാട് വ്യക്തമാണ്. കേന്ദ്ര സർക്കാർ മാത്രമല്ല എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും നേതാക്കൾ ഇടപെട്ട് മോചനം സാധ്യമാക്കിയതിനെ സഭ നന്ദിയോടെയാണ് കാണുന്നത്. ആ നിലപാടിൽ ഒരു മാറ്റവും  വന്നിട്ടില്ല. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലികളും പന്തംകൊളുത്തി പ്രകടനങ്ങളും നടത്തിയത് എത്രയും വേഗത്തിൽ കേന്ദ്ര സർക്കാർ ഈ വിഷയത്തിലിടപെട്ട് കന്യാസ്ത്രീകൾക്കെതിരെയുള്ള കേസ് പരിപൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു. ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുത്ത ആർച്ച് ബിഷപ്പിന് വിശ്വാസികളുടെ പൂർണ പിന്തുണയുണ്ടെന്നും മാർ പാംപ്ലാനിയെ ഇനിയും ഒറ്റതിരിഞ്ഞാക്രമിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കത്തോലിക്ക കോൺഗ്രസ് ശക്തമായ നിലപാടുകളുമായി തെരുവിലിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ അഡ്വക്കേറ്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ,അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ്, ബെന്നിച്ചൻ മഠത്തിനകം, ബെന്നി പുതിയാംപുറം, ഷിനോ പാറയ്ക്കൽ, ടോമി കണയങ്കൽ, ഐസി മേരി, ജെയിംസ് ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.    🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം