
തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എഎസ്) ആഭിമുഖ്യത്തിൽ ചെമ്പന്തൊട്ടിയിലുള്ള മഹിളാ സേവാ സംഘത്തിന്റെ (എംഎസ്എസ്) വാർഷിക പൊതുയോഗം ടിഎസ്എസ്എസ് തലശേരി അതിരൂപത ഡയറക്ടർ ഫാ.ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു
ചെമ്പന്തൊട്ടി: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എഎസ്) ആഭിമുഖ്യത്തിൽ ചെമ്പന്തൊട്ടിയിലുള്ള മഹിളാ സേവാ സംഘത്തിന്റെ (എംഎസ്എസ്) വാർഷിക പൊതുയോഗം ടിഎസ്എസ്എസ് തലശേരി അതിരൂപത ഡയറക്ടർ ഫാ.ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു. ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് അതിരൂപത പ്രസിഡൻ്റ് ജോഷി കുന്നത്ത് മുഖ്യപ്രഭാഷണവും അതിരൂപത അസോസിയേറ്റഡ് ഡയറക്ടർ ഫാ.ആൽബിൻ തെങ്ങുംപള്ളിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. എംഎസ്എസ് യൂണിറ്റ് സെക്രട്ടറി ലിസ വടക്കേൽ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രോഗ്രാം മാനേജർ ലിസി ജിജി, സിസ്റ്റർ എമിലിൻ, ഷാഹിദ അബൂബക്കർ, മേരി ജോയ്, മേരിക്കുട്ടി ചാക്കോ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, മികച്ച കർഷക വനിതകൾ, സ്വയം സഹായ സംഘങ്ങൾ എന്നിവർക്ക് ആദരവ് നൽകി. 🔹 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009