ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മലയോര ടൂറിസം കേന്ദ്രങ്ങളായ പാലക്കയംതട്ട്, പൈതൽമല തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ കണ്ണൂർ ജില്ലാകലക്ടറുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു.
ശ്രീകണ്ഠപുരം : ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മലയോര ടൂറിസം കേന്ദ്രങ്ങളായ പാലക്കയംതട്ട്, പൈതൽമല തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ കണ്ണൂർ ജില്ലാകലക്ടറുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. അഡ്വ. സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടതുപ്രകാരമാണ് യോഗം വിളിച്ചത്. നിയമസഭയിലും എംഎൽഎ ടൂറിസം കേന്ദ്രങ്ങളുടെ പുനരിജ്ജീവനം സംബന്ധിച്ച അവലോകന യോഗം വിളിക്കാത്തത് ടൂറിസം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പാലക്കയംതട്ടിന് അനുവദിച്ച ഒരു കോടി രൂപയുടെ പദ്ധതി പ്രാവർത്തികമാക്കുന്നത് സംബന്ധിച്ചും പ്രാദേശിക ടൂറിസം സംരംഭങ്ങളുടെ സാധ്യതയും യോഗം ചർച്ച ചെയ്തു. പൈതൽമല ടൂറിസം റിസോർട്ട് അറ്റകുറ്റപ്പണി നടത്തി സഞ്ചാരികൾക്ക് തുറന്ന് കൊടുക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. നിലവിൽ കാടുപിടിച്ചു കിടക്കുന്ന റിസോർട്ടിൻ്റെ ശോചനീയമായ അവസ്ഥ എം എൽ എ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. പാലക്കയംതട്ട് ടൂറിസം കേന്ദ്രം മികച്ച നിലയിൽ നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. തടസ്സങ്ങൾ നീക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. യോഗത്തിൽ സജീവ് ജോസഫ് എം എൽ എ , ജില്ലാ കലക്ടർ അരുൺ. കെ.വിജയൻ, ലോ ഓഫീസർ അഡ്വ. രാജ്, ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ, ഡിടിപിസി സെക്രട്ടറി ശ്യാംകൃഷ്ണൻ. പി ജി , എന്നിവർ സംബന്ധിച്ചു.ഉടനെ തന്നെ ടൂറിസം മന്ത്രി യുടെ സാന്നിധ്യത്തിൽ തിരുവന്തപുരത്തും യോഗം ചേരാൻ കത്ത് നൽകിയിട്ടുണ്ടെന്ന് എം എൽ എ അറിയിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009