ശ്രീകണ്ഠാപുരം വാർത്തകൾ

സർക്കാർ തദ്ദേശസ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്നു ; ഇ.വി. രാമകൃഷ്ണൻ

ശമ്പള ബില്ലുകൾ ഒഴികെ മറ്റൊരു ബില്ലും പാസാക്കരുതെന്ന നിർദ്ദേശം നൽകുന്നതിലൂടെയും തദ്ദേശ ദിനാഘോഷം എന്നപേരിൽ ഉദ്യോഗസ്ഥർക്ക് അനാവശ്യമായി അധിക ചുമതല നൽകുന്നതിലൂടെയും തദ്ദേശസ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ ശ്വാസംമുട്ടിക്കുകയാണെന്ന് ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ.

പരസ്യം

ശ്രീകണ്ഠപുരം : ശമ്പള ബില്ലുകൾ ഒഴികെ മറ്റൊരു ബില്ലും പാസാക്കരുതെന്ന നിർദ്ദേശം നൽകുന്നതിലൂടെയും തദ്ദേശ ദിനാഘോഷം എന്നപേരിൽ ഉദ്യോഗസ്ഥർക്ക് അനാവശ്യമായി അധിക ചുമതല നൽകുന്നതിലൂടെയും തദ്ദേശസ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ ശ്വാസംമുട്ടിക്കുകയാണെന്ന് ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ. സാധാരണഗതിയിൽ മാർച്ച് മാസത്തിൽ മാത്രമാണ് ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്താറുള്ളത്. എന്നാൽ ഇത്തവണ ഫെബ്രുവരി ആദ്യം തന്നെ അപ്രഖ്യാപിത നിയന്ത്രണം സർക്കാർ ട്രഷറികളിൽ ഏർപ്പെടുത്തിയിരുന്നു. നിലവിൽ അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായാണ് അറിയുന്നത്. നഗരസഭ ഉൾപ്പടെയുള്ള തദ്ദേശസ്ഥാപനങ്ങൾ നടപ്പുവർഷത്തെ പദ്ധതി പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലും അടുത്ത വർഷത്തേക്കുള്ള പദ്ധതി ആവിഷ്കരണത്തിന്റെ പ്രാരംഭ ഘട്ടത്തിലുമാണുള്ളത്.കൂടാതെ തദ്ദേശ ദിനാഘോഷം എന്ന പേരിൽ ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകിയിരിക്കുന്നത് തദ്ദേശസ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതാണ്. അടുത്ത മാസം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ സർക്കാർ നടത്തുന്ന ഈ നടപടി അംഗീകരിക്കാനാവില്ലെന്നും ഇതിൽ പ്രതിഷേധം അറിയിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം