
ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പൂർവ അധ്യാപക, വിദ്യാർത്ഥി സംഗമം ചന്ദനക്കാംപാറ പാരീഷ് ഓഡിറ്റോറിയത്തിൽ നടന്നു.
പയ്യാവൂർ: ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പൂർവ അധ്യാപക, വിദ്യാർത്ഥി സംഗമം ചന്ദനക്കാംപാറ പാരീഷ് ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂളിലെ മുൻ അധ്യാപകരും വിദ്യാർത്ഥികളും ഒത്തു ചേർന്ന സംഗമത്തിൽ ഇപ്പോൾ വൈദികരും സന്യസ്തരുമായിട്ടുള്ള മുഴുവൻ പൂർവ വിദ്യാർത്ഥികളും എത്തിച്ചേർന്നു. സജീവ് ജോസഫ് എംഎൽഎ സംഗമം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും ചന്ദനക്കാംപാറ ഇടവക വികാരിയുമായ ഫാ.ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക വിജി മാത്യു ആമുഖ പ്രഭാഷണവും പൂർവ വിദ്യാർത്ഥിയും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടറുമായ റവ.ഡോ.ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണവും നടത്തി. തലശേരി അതിരൂപത കോർപ്പറേറ്റ് മുൻ മാനേജർ ഫാ.ജെയിംസ് ചെല്ലങ്കോട്ട്, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി, വൈസ് പ്രസിഡൻ്റ് പി.കെ.ബാലകൃഷ്ണൻ, സ്കൂളിൻ്റെ പ്രഥമ മുഖ്യാധ്യാപകൻ വി.ജെ.ജെയിംസ്, മുൻ അധ്യാപകൻ സി.ജെ.അവിരാച്ചൻ, പിടിഎ പ്രസിഡൻ്റ് അനിൽ കൊച്ചുകൈപ്പേൽ, സംഘാടക സമിതി കൺവീനർ ചാക്കോ പൂവാശേരിൽ എന്നിവർ പ്രസംഗിച്ചു. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം റാനിയ റഫീഖ് സംഗീതമാലപിച്ചു. പൂർവ വിദ്യാർത്ഥികളായ കെ.എ.ലത്തീഫ്, ശിവദാസ് പാലത്തൂർ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. പൂർവ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ.ജോസഫ് ചൊള്ളമ്പുഴ, യുപി സ്കൂൾ റിട്ട.മുഖ്യാധ്യാപകരായ തോമസ് മാത്യു, ജിൻസ് തോമസ്, ഹൈസ്കൂൾ മുഖ്യാധ്യാപിക മഞ്ജു ജെയിംസ്, എൽപി സ്കൂൾ മുഖ്യാധ്യാപിക പി.എ.റെജീന, മദർ പിടിഎ പ്രസിഡൻ്റ് ജിഷ പുളിയ്ക്കൽ എന്നിവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009