
തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചന്ദനക്കാംപാറ: ചെറുപുഷ്പ പള്ളി ഇടവക വികാരി ഫാ.ജോസഫ് ചാത്തനാട്ടിൻ്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം ചന്ദനക്കാംപാറ പാരീഷ് ഹാളിൽ നടന്നു. തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറാൾ മോൺ.ആൻ്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. ഇടവക സഹവികാരി ഫാ.ജോസഫ് ചൊള്ളമ്പുഴ ആമുഖ പ്രഭാഷണവും സജീവ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണവും നടത്തി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി, അതിരൂപത ചാൻസലർ റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ ബേബി തോലാനി, പൈസക്കരി ദേവമാതാ ഫൊറോന പള്ളി വികാരി ഫാ.നോബിൾ ഓണംകുളം, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ ഫിലിപ്പ് കവിയിൽ, എംഎസ്എംഐ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലൂസി ജോസ് എന്നിവർ പ്രസംഗിച്ചു. മാതൃവേദി അംഗങ്ങൾ റമ്പാൻ പാട്ട് അവതരിപ്പിച്ചു. ജുബിലേറിയൻ ഫാ.ജോസഫ് ചാത്തനാട്ട് മറുപടി പ്രസംഗം നടത്തി. ചന്ദനക്കാംപാറ പാരീഷ് കോ ഓർഡിനേറ്റർ വി.എം.തങ്കച്ചൻ ഉപഹാര സമർപ്പണം നിർവഹിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009