ശ്രീകണ്ഠാപുരം വാർത്തകൾ

വയോജനങ്ങൾക്കൊപ്പം പുതുവത്സരം ആഘോഷിച്ച് കെസിവൈഎം

തലശേരി അതിരൂപത കെസിവൈഎം ഇത്തവണ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചത് ചെമ്പേരി കരുണാലയത്തിലെ അന്തേവാസികളായ വയോജനങ്ങൾക്കൊപ്പം.

പരസ്യം

പയ്യാവൂർ: തലശേരി അതിരൂപത കെസിവൈഎം ഇത്തവണ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചത് ചെമ്പേരി കരുണാലയത്തിലെ അന്തേവാസികളായ വയോജനങ്ങൾക്കൊപ്പം.  രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾ ആക്രമിക്കപ്പെടുന്നത് ഭാരത സംസ്കാരത്തിന്റെ അനന്യതയായ മതസൗഹാർദ്ദത്തിനും സഹവർത്തിത്വത്തിനും കളങ്കമാണെന്നും ഇത്തരം വർഗീയ അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കാൻ സർക്കാരുകൾ തയാറാകണമെന്നും കെസിവൈഎം തലശേരി അതിരൂപത സമിതി ആവശ്യപ്പെട്ടു. കത്തോലിക്ക സഭയുടെ ആഘോഷങ്ങൾ എന്നും ഒറ്റപ്പെട്ടവരുടെയും അശരണരുടെയും കൂടെയാണെന്നും അത് തുടരുകതന്നെ ചെയ്യുമെന്നും ചെമ്പേരി കരുണാലയത്തിലെ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടിയിൽ കെസിവൈഎം വ്യക്തമാക്കി. അതിരൂപത പ്രസിഡൻ്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി, സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ്, ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, സിസ്റ്റർ ജോസ്ന എസ്എച്ച്, അതിരൂപത സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിബിൻ പീടിയേക്കൽ, അഖിൽ നെല്ലിയ്ക്കൽ, ശ്രേയ ശ്രുതിനിലയം, സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ, എഡ്വിൻ ജോർജ്, അഞ്ജലി വരില്ലക്കാനിയ്ക്കൽ, അപർണ സോണി എന്നിവർ നേതൃത്വം നൽകി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം