ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി കരുണാലയം സുവർണ ജൂബിലി ആഘോഷിച്ചു  

കരുണയുള്ളിടത്ത് മാത്രമാണ് ദൈവികതയുള്ളത്: മാർ ജോസഫ് പാംപ്ലാനി  

പരസ്യം

പയ്യാവൂർ കരുണയുള്ളിടത്ത് മാത്രമാണ് ദൈവികതയുള്ളതെന്നും ജിവിതത്തിൻ്റെ അവസാന നാളുകളിൽ സഹായവും സാന്ത്വനവും ആവശ്യമായവരെ ചേർത്ത് നിർത്തി അവരുടെ വേദനകൾക്ക് ആശ്വാസം പകരുന്നതിനായാണ് കരുണാലയം പ്രവർത്തിക്കുന്നതെന്നും തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. നിസഹായതയും കാരുണ്യവും തമ്മിൽ കണ്ടുമുട്ടുന്നതാണ് ദൈവികതയെന്ന് ഫ്രാൻസിസ് മാർപ്പാപ്പ തൻ്റെ അപ്പസ്തോലിക പ്രബോധനത്തിൽ വ്യക്തമാക്കിയിട്ടുള്ളതായും ആർച്ച് ബിഷപ്പ് പറഞ്ഞു. തലശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി അരനൂറ്റാണ്ട് മുമ്പ് മലയോര ഗ്രാമമായിരുന്ന ചെമ്പേരിയിൽ ആരംഭിച്ച വയാേജന സംരക്ഷണ കേന്ദ്രമായ കരുണാലയത്തിൻ്റെ സുവർണ ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി. അതിരൂപത വികാരി ജനറാൾ മോൺ.ആൻ്റണി മുതുകുന്നേൽ ആമുഖ പ്രഭാഷണം നടത്തി.ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട്, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ, വാർഡ് മെംബർ ജോൺസൺ പുലിയുറുമ്പിൽ, സിസ്റ്റർ ജോസിയ എസ്ഡി, സിസ്റ്റർ ഡോ.വിനീത, കരുണാലയം ഡയറക്ടർ ഫാ.ബിജു ചേന്നോത്ത് എന്നിവർ പ്രസംഗിച്ചു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം