ശ്രീകണ്ഠാപുരം വാർത്തകൾ

തൂലികാസംഗമം സംഘടിപ്പിച്ചു.

സംസ്കാര സാഹിതി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഡോ.കെ.പി.ഗോപിനാഥൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു

പരസ്യം

ഉളിക്കൽ: സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൂലികാ സംഗമം ( എഴുത്തുകാരുടെ സംഗമം) സംഘടിപ്പിച്ചു.പയ്യാവൂർ വൈ. എം.സി.എ നിയോജക മണ്ഡലം ചെയർമാൻ കെ.വി.ജേക്കബ്ബിൻ്റെ അധ്യക്ഷതയിൽ സംസ്കാര സാഹിതി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഡോ.കെ.പി.ഗോപിനാഥൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു.വർത്തമാനകാലത്ത് കേരളത്തിലെ ഒട്ടു മിക്ക എഴുത്തുകാരും സാംസ്കാരിക നായകരും നീതികേടിനെതിരെ അന്ധരായിരിക്കുന്നുവെന്നും അതിനാൽത്തന്നെ സംസ്കാര സാഹിതി പ്രവർത്തകർക്ക് വലിയ ചുമതലകളാണ് നിർവ്വഹിക്കാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”പുതിയ കാലത്തെ എഴുത്ത് ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രസിദ്ധ നോവലിസ്റ്റും അവാർഡ് ജേതാവുമായ ആൽവിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. നിർമ്മിത ബുദ്ധിയുടെ കാലത്ത് എഴുത്തും എഴുത്തുകാരും വായനക്കാരും കാലത്തിൻ്റെ വേഗതയ്ക്കനുസരിച്ച് സഞ്ചരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. നാടകത്തിൻ്റെ സർവ്വവിധ സ്പർശിയായ സങ്കേതങ്ങൾ സംബന്ധിച്ച് കെ.വി. ജോസ് മാസ്റ്ററും കവിതകളുടെ സാധ്യതകൾ സംബന്ധിച്ച് ബിജോയ് മാണിപ്പാറയും കഥ: രചന, സ്വാധീനം എന്നത് സംബസിച്ച് ഡോളി തോമസും കഥകൾ, കവിതകൾ സംബന്ധിച്ച് എ. ഒ. ശ്രീജ ടീച്ചറും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജെസ്സി ഷാജി, വിജിനി ടീച്ചർ, പി.കെ.ബാലകൃഷ്ണൻ മാസ്റ്റർ,ജാനകി ദാസ്, ശ്രീ: നിസ്താർ ഇരിക്കൂർ, വി.കെ.ഉഷ തുടങ്ങിയവർ തങ്ങളുടെ പുസ്തകങ്ങളെപ്പറ്റിയും രചനകളെപ്പറ്റിയും പ്രതിപാദിച്ചു. സോഫ്റ്റ് സ്കിൽ ട്രെയിനർ ജോസ് മേമടം മാസ്റ്റർ മോഡറേറ്റർ ആയി. മധു തൊട്ടിയിൽ,ശ്രുതി തലക്കുളം , ടി.ടി.സെബാസ്ത്യൻ, തോമസ് കളിയാനിൽ ,ലില്ലി ടീച്ചർ, ലീലാമ്മ ടീച്ചർ എന്നിവർ ആശംസാ പ്രസംഗം നടത്തി.പയ്യാവൂർ ബാലകൃഷ്ണൻ ,മധു കോയിത്തട്ട, പി.ലളിത ടീച്ചർ, സോഫി, എൽസി ഇരുമ്പനം എന്നിവരുടെ സംഗീതവും പരിപാടിക്ക് മാറ്റ് കൂട്ടി. ട്രഷറർ ടി.ഡി.ദേവസ്യ മാസ്റ്റർ സ്വാഗതവും ലെയ്സൺ മാവുങ്കൽ നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം