
പുൽപ്പള്ളിയിൽ നടന്ന കിസാൻ സർവീസ് സൊസൈറ്റി ദേശീയ സമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി എസ്.സുരേഷ് കെ.ജെ. ചാക്കോ കൊന്നയ്ക്കലിന് പുരസ്കാരം കൈമാറി
ചെമ്പന്തൊട്ടി: മികച്ച പ്രവർത്തനം നടത്തിയ ജില്ലാ പ്രസിഡൻ്റിനുള്ള കിസാൻ സർവിസ് സൊസൈറ്റി (കെഎസ്എസ്) അവാർഡിന് കെഎസ്എസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് കെ.ജെ.ചാക്കോ കൊന്നയ്ക്കൽ അർഹനായി പുൽപ്പള്ളിയിൽ നടന്ന കിസാൻ സർവീസ് സൊസൈറ്റി ദേശീയ സമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി എസ്.സുരേഷ് കെ.ജെ. ചാക്കോ കൊന്നയ്ക്കലിന് പുരസ്കാരം കൈമാറി. കെഎസ്എസ് നാഷണൽ സർവീസ് ഡയറക്ടറും സംസ്ഥാന എക്സിക്യുട്ടിവ് മെംബറുമായ ചാക്കോ കാർഷികമേഖലയിൽ നടത്തിയ വ്യത്യസ്തയാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം. മികച്ച പ്രവർത്തനം നടത്തിയ കെഎസ്എസ് യൂണിറ്റിനുള്ള അവാർഡ് ദേശീയ ഉപാധ്യക്ഷൻ പൈലി വാത്യാട്ടിൽ നിന്നും കെഎസ്എസ് ശ്രീകണ്ഠപുരം യൂണിറ്റ് ഭാരവാഹികൾ ഏറ്റുവാങ്ങി. കാർഷിക നഴ്സറി, മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ ക്ളാസുകൾ എന്നിവയുൾപ്പെട്ട പ്രവർത്തനങ്ങളാണ് ശ്രീകണ്ഠപുരം യൂണിറ്റിനെ അവാർഡിന് അർഹരാക്കിയത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009