ശ്രീകണ്ഠാപുരം വാർത്തകൾ

സഹപാഠിക്ക് സ്നേഹവീട് ഒരുക്കി ; ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

സ്കൂളിലെ രണ്ടാം വർഷ കോമേഴ്സ് വിദ്യാർഥിനിക്കാണ് കൂട്ടുകാർ സ്നേഹവീട് സമ്മാനിക്കുന്നത്.

പരസ്യം

ശ്രീകണ്ഠപുരം : അന്തിയുറങ്ങാൻ സുരക്ഷിതമായ തണൽ ഇല്ലാതിരുന്ന സഹപാഠിക്ക് വീടൊരുക്കി നൽകിയിരിക്കുകയാണ് ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ രണ്ടാം വർഷ കോമേഴ്സ് വിദ്യാർഥിനിക്കാണ് കൂട്ടുകാർ സ്നേഹവീട് സമ്മാനിക്കുന്നത്. സ്കൂളിലെ നാഷണൽ സർവീസ് സ്കീം, റോവർ- റെയിഞ്ചർ യൂണിറ്റുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ പിടിഎയുടെ നേതൃത്വത്തിലാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. അധ്യാപകരുടെ പതിവ് ഗൃഹ സന്ദർശനത്തിനിടയിലാണ് ദയനീയ അവസ്ഥ ബോധ്യപ്പെടുന്നത്. പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂരയാക്കിയ, അടിസ്ഥാന സൗകര്യങ്ങൾ ഏതുമില്ലാതിരുന്ന ഒരു സാഹചര്യത്തിലായിരുന്നു വിദ്യാർത്ഥിനിയുടെ കുടുംബം കഴിഞ്ഞിരുന്നത്. ഇതിന് പരിഹാരം ഉണ്ടാകണമെന്ന് സ്റ്റാഫ് കൗൺസിൽ ചർച്ച ചെയ്തു.തുടർന്ന് വിദ്യാർത്ഥിനിക്ക് ഒരു വീട് നിർമ്മിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നതിന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ശുപാർശ ചെയ്തു. പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യം അംഗീകരിക്കുകയും പിടിഎ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു. അങ്ങനെ ഈ വർഷം ആഗസ്റ്റ് 14 ന് സ്നേഹവീട് നിർമ്മാണ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. പിടിഎ വൈസ് പ്രസിഡന്റ് കെ വി ബിജുമോൻ ചെയർമാനും, കെ ഇബ്രാഹിം വൈസ് ചെയർമാനുമായാണ് കമ്മിറ്റി രൂപീകരിച്ചത്. നാഷണൽ സർവീസ് സ്കീം സംസ്ഥാന വ്യാപകമായി നടത്തുന്ന ഒരു പദ്ധതിയാണ് സഹപാഠിക്ക് ഒരു സ്നേഹവീട് എന്നത്. വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിന് കൃത്യമായ സമയക്രമം ഉണ്ടാക്കി. ആഗസ്റ്റ് അവസാനവാരം ജോലികൾ ആരംഭിച്ചു. പിടിഎ പ്രസിഡന്റ് കെ അഷ്റഫ് ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകി. വിവിധ ഇടങ്ങളിൽനിന്ന് ഫണ്ട് കണ്ടെത്തുന്നതിന് പിടിഎ അംഗങ്ങളും അധ്യാപകരും മുന്നിട്ടിറങ്ങി. എൻഎസ്എസ്, റോവർ, റെയിഞ്ചർ യൂണിറ്റുകളിലെ അംഗങ്ങളും സജീവമായി രംഗത്തിറങ്ങി. നാട്ടിൽ നിന്നും വിദേശത്തുനിന്നും സഹായങ്ങൾ എത്തി. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ വീട് നിർമ്മാണ ജോലികളിൽ സഹകരിച്ചു. അങ്ങനെ, 1050 ചതുരശ്ര അടിയുള്ള സ്നേഹവീട് തയ്യാറായി. രണ്ട് ബെഡ് റൂമുകൾ, ഒരു ഹാൾ, അടുക്കള, വർക്ക് ഏരിയ, രണ്ട് ടോയ്‌ലറ്റുകൾ എന്നിവയാണ് ഉള്ളത്. വൈദ്യുതീകരണവും ടൈൽസ് പണികളും പെയിന്റിംഗും ഉൾപ്പെടെയുള്ള മുഴുവൻ ജോലികളും പൂർത്തീകരിച്ചാണ് വീട് കൈമാറുന്നത്. 10 ലക്ഷത്തിലധികം രൂപയാണ് സമാഹരിച്ച് ഉപയോഗപ്പെടുത്തിയത്. നാല് മാസത്തോളമായി ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പിടിഎയും നെഞ്ചേറ്റിയ സ്വപ്നം ഇന്ന് (ശനിയാഴ്ച) യാഥാർത്ഥ്യമാവുകയാണ്. വൈകീട്ട് നാലുമണിക്ക് സഹപാഠികൾ ചേർന്ന് അവരുടെ പ്രിയ കൂട്ടുകാരിയുടെ സ്നേഹ വീടിന്റെ താക്കോൽ കൈമാറും. ഉത്സവാന്തരീക്ഷത്തിലാണ് പരിപാടി നടക്കുന്നത്. വിദ്യാർത്ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും നാട്ടുകാരും സന്നിഹിതരാകും. വീട് നിർമ്മാണവുമായി സഹകരിച്ച മുഴുവൻ ആളുകൾക്കും സ്കൂൾ പ്രിൻസിപ്പാൾ ടി എം രാജേന്ദ്രൻ, പി.ടി.എ. പ്രസിഡൻ്റ് കെ.അഷ്റഫ്, സ്നേഹവീട് നിർമ്മാണ സമിതി ചെയർമാൻ കെ.വി. ബിജുമോൻ, ട്രഷറർ വി. രാധാകൃഷ്ണൻ എന്നിവർ നന്ദി അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം