
സ്കൂൾ കല, കായിക, ശാസ്ത്രോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളയിലും മികച്ച വിജയം നേടിയ നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ്, പിടിഎ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ചെമ്പേരി: സ്കൂൾ കല, കായിക, ശാസ്ത്രോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളയിലും മികച്ച വിജയം നേടിയ നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റ്, പിടിഎ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ ഉപജില്ല, ജില്ലാതലങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും, കായികോത്സവം, കലാമേള എന്നിവയിൽ ഉപജില്ല റണ്ണറപ്പും ഐടി, ഗണിതം, സോഷ്യൽ സയൻസ് മേളകളിൽ ഉപജില്ല ഓവറോൾ ചാമ്പ്യൻഷിപ്പും ശാസ്ത്ര മേളയിൽ ഉപജില്ല റണ്ണറപ്പും നേടിയാണ് സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചത്. പ്രവൃത്തിപരിചയ മേളയിൽ സംസ്ഥാനതല ഒന്നാം സ്ഥാനം നേടിയ ആൽവിൻ ആന്റണി,സംസ്ഥാനതല എ ഗ്രേഡ് നേടിയ ദിയ ആൻ വർഗീസ്, ഇ.കെ.ആകാശ്, കായികോത്സവത്തിൽ സംസ്ഥാന തല മൂന്നാം സ്ഥാനം നേടിയ റോസ് മരിയ ജോസഫ്, ദിയ മേരി റോബി എന്നിവരടക്കം ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ വിജയം നേടിയ എല്ലാവരും അനുമോദനം ഏറ്റുവാങ്ങി. സ്കൂൾ മാനേജർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മാത്തുക്കുട്ടി അലക്സ് അധ്യക്ഷത വഹിച്ചു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ.ജോസഫ് തുരുത്തേൽ, പ്രിൻസിപ്പൽ സി.ഡി.സജീവ്, ജോഷി ജോൺ, സോജി മനോജ്, സി.എം.ജോഴ്സൺ എന്നിവർ പ്രസംഗിച്ചു. കെ.എം.ആഗ്നസ്, റഷീന ജോർജ്, ഫാ.ബിജു ജോൺ, ജ്യോതിസ് ജോസ്, വിമൽ ഏബ്രഹാം, എബിൻ ജെയിംസ് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009