
മാതൃവേദിയുടെ തലശേരി അതിരൂപത ജനറൽ ബോഡി യോഗവും ക്രിസ്തുമസ് ആഘോഷവും തളിപ്പറമ്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്നു. എകെസിസി ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ: മാതൃവേദിയുടെ തലശേരി അതിരൂപത ജനറൽ ബോഡി യോഗവും ക്രിസ്തുമസ് ആഘോഷവും തളിപ്പറമ്പ് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്നു. എകെസിസി ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയാണ് സമുദായത്തിന്റെ ശക്തിയെന്നും അതിനെ വളർത്താനും തലമുറകളെ ഇതേക്കുറിച്ച് അവബോധമുള്ളവരാക്കാനും അമ്മമാർക്ക് അനിഷേധ്യമായ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി. മേഴ്സി വാതപ്പള്ളിൽ അധ്യക്ഷത വഹിച്ചു. മാതൃ വേദി അതിരൂപത ഡയറക്ടർ ഫാ.ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിന്റ എന്നിവർ പ്രസംഗിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂന്നിയ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ലിൻസിയും വരവ് ചെലവ് കണക്കുകൾ റെജീനയും അവതരിപ്പിച്ചു. അതിരൂപത ഭാരവാഹികളായ ജിജി, വത്സമ്മ, ബീന എന്നിവർ നേതൃത്വം നൽകി. തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാത്യു ആശാരിപ്പറമ്പിൽ ക്രിസ്തുമസ് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വിവിധ കലാ പരിപാടികളും നടന്നു. അതിരൂപതയിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നുമായി വൈദികരും സന്യസ്തരുമടക്കം 270 പേർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009