ശ്രീകണ്ഠാപുരം വാർത്തകൾ

കാരുണ്യ സംഗീതയാത്ര 15 ന് ശ്രീകണ്ഠപുരത്ത് നിന്ന് തുടങ്ങും 

ഹരിത കർമസേന സെക്രട്ടറി ഷീജ ജോമോൻ ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠപുരം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന നന്മ സംഗീത കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗായകൻ സന്തോഷ് കാവുമ്പായിയുടെ നേതൃത്വത്തിൽ നിരവധി ഗായകർ ചേർന്ന് നടത്തുന്ന അമ്പത് മണിക്കൂർ സംഗീത യാത്ര തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൂർ ജില്ലയിലെ വി

പരസ്യം

പയ്യാവൂർ: സ്പൈനൽ മസ്കുലാർ അട്രാേഫി (എസ്എംഎ) എന്ന ഗുരുതരമായ ജനിതകരോഗം ബാധിച്ച് ഏറെനാളുകളായി ചികിത്സയിൽ കഴിയുന്ന നിർധന കുടുംബാംഗമായ രണ്ടര വയസുകാരൻ ലിക്ഷിത്തിൻ്റെ ചികിത്സക്കാവശ്യമായ സഹായധനം സമാഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന കാരുണ്യ സംഗീതയാത്ര 15 ന് രാവിലെ 10 ന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിക്കും. ഹരിത കർമസേന സെക്രട്ടറി ഷീജ ജോമോൻ ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠപുരം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന നന്മ സംഗീത കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗായകൻ സന്തോഷ് കാവുമ്പായിയുടെ നേതൃത്വത്തിൽ നിരവധി ഗായകർ ചേർന്ന് നടത്തുന്ന അമ്പത് മണിക്കൂർ സംഗീത യാത്ര തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൂർ ജില്ലയിലെ വിവിധ ടൗണുകളിൽ ഗാനമേളകൾ അവതരിപ്പിച്ച് പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കും. സമാപന ദിവസം  ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ രോഗിയുടെ കുടുംബത്തിന് തുക കൈമാറും. നന്മ സംഗീത കൂട്ടായ്മ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ആകെ 1150 മണിക്കൂർ തെരുവുകളിൽ സംഗീതപരിപാടി അവതരിപ്പിച്ച് ധനസമാഹരണം നടത്തി ഇരുപത്തിമൂന്ന് രോഗികളുടെ കുടുംബങ്ങൾക്കായി നാൽപ്പത്തിമൂന്നു ലക്ഷത്തി പതിനേഴായിരത്തോളം രൂപ നൽകിയിട്ടുണ്ട്. മയ്യിൽ സ്വദേശികളായ അഭിലാഷ്- വിജിത ദമ്പതികളുടെ മകനായ ലിക്ഷിത്തിൻ്റെ ചികിത്സ പൂർത്തിയാക്കാൻ പതിനെട്ട് കോടിയോളം രൂപ ആവശ്യമാണ്. ഇതിനുള്ള ധനസമാഹരണത്തിനായി എംപിമാരായ കെ.സുധാകരൻ, സദാനന്ദൻ, എംഎൽഎമാരായ എം.വി.ഗോവിന്ദൻ, വി.സുമേഷ് എന്നിവർ രക്ഷാധികാരികളായും രവി മാണിക്കോത്ത് ചെയർമാനായും പ്രാദേശിക ജനപ്രതിനിധികൾ ചേർന്ന് രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നുണ്ട്. A/C No: 44532821583, IFSC: SBIN0070981, എസ്ബിഐ ബാങ്ക്, കരിങ്കൽക്കുഴി ശാഖ. ഗൂഗിൾ പേ നമ്പർ: 9048218362 ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം