
കെസിവൈഎം ചെമ്പേരി ഫൊറോന, വൈഎംസിഎ ചെമ്പേരി യൂണിറ്റ്, ചെമ്പേരി റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ഗാനമത്സരം ‘ഗ്ലോറിയ 2025’ 23 ന് വൈകുന്നേരം 5.30 മുതൽ ചെമ്പേരി ടൗണിൽ നടക്കും
ചെമ്പേരി:: കെസിവൈഎം ചെമ്പേരി ഫൊറോന, വൈഎംസിഎ ചെമ്പേരി യൂണിറ്റ്, ചെമ്പേരി റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ഗാനമത്സരം ‘ഗ്ലോറിയ 2025’ 23 ന് വൈകുന്നേരം 5.30 മുതൽ ചെമ്പേരി ടൗണിൽ നടക്കും. വിജയികൾക്ക് പതിനായിരം രൂപയാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം ആറായിരം, നാലായിരം രൂപ വീതം ലഭിക്കും. കൂടാതെ പങ്കെടുക്കുന്ന മുഴുവൻ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി കാഷ് പ്രൈസുമുണ്ട്. ഒരു ടീമിൽ അഞ്ച് മുതൽ ഏഴ് വരെ അംഗങ്ങൾ ഉണ്ടായിരിക്കണം. ഏഴ് മിനിറ്റിൽ കവിയാത്ത കരാേൾ ഗാനം മാത്രമാണ് പാടേണ്ടത്. പ്രായപരിധിയില്ലാതെ വൈദികർ, സന്യസ്തർ എന്നിവരടക്കം ഏതൊരാൾക്കും പങ്കെടുക്കാം. പാട്ടിനൊപ്പം വോക്കൽ വോയ്സ് ഇല്ലാത്ത കരോക്കെ ട്രാക്ക്, കീബോർഡ് എന്നിവ ഉപയോഗിക്കാം. പെൻഡ്രൈവ് ആണെങ്കിൽ പാട്ടിൻ്റെ ട്രാക്ക് മാത്രമായിരിക്കണം. പാട്ടിൽ സ്വരങ്ങൾ പാടുന്നത് അനുവദനീയമല്ല. പങ്കെടുക്കുന്ന ടീമംഗങ്ങൾ മത്സരം തുടങ്ങുന്നതിന് മുപ്പത് മിനിറ്റ് മുമ്പായി അവരവരുടെ സമയക്രമം സ്വീകരിക്കേണ്ടതാണ്. ജഡ്ജസിൻ്റെ തീരുമാനം അന്തിമമായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ഫോൺ: 9745606301, 9778403198, 9496355369. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009