ശ്രീകണ്ഠാപുരം വാർത്തകൾ

മെഡിക്കൽ ക്യാമ്പ് നടത്തി

രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്കെ) നഴ്സ്മാരുടെ സഹകരണത്തോടെ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ റോവർ റേഞ്ചർ യൂണിറ്റ്, സ്കൂൾ ഹെൽത്ത്‌ ക്ലബ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് സ്കൂൾ ഹാളിൽ നടന്നു.

പരസ്യം

പയ്യാവൂർ: രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്കെ) നഴ്സ്മാരുടെ സഹകരണത്തോടെ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ റോവർ റേഞ്ചർ യൂണിറ്റ്, സ്കൂൾ ഹെൽത്ത്‌ ക്ലബ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് സ്കൂൾ ഹാളിൽ നടന്നു. രോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളും സർവ സാധാരണമായിരിക്കുന്ന നമ്മുടെ സമൂഹത്തിൽ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ അത്യാവശ്യമാണെന്ന സന്ദേശമാണ് ഈ ക്യാമ്പ് വഴി  വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും നൽകാൻ സാധിച്ചത്. വിദ്യാർത്ഥികൾക്കിടയിലെ പ്രശ്നങ്ങൾക്ക് ഉദാഹരണമായി ഉറക്കക്കുറവ്, ക്ഷീണം എന്നിവ അവർ പുലർത്തിപ്പോരുന്ന ജീവിതക്രമത്തിന്റെ ഭാഗമായുണ്ടാകുന്നതാണെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ് പറഞ്ഞു. ആർബിഎസ്കെ സ്ക്രീനിംഗിൽ വരുന്ന ബോഡി മാസ് ഇൻഡെക്സ്,രക്‌തഗ്രൂപ്പ് നിർണയം,ഷുഗർ, പ്രഷർ എന്നിവയുടെ നിർണയംക്യാമ്പിൽ നടന്നു. പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിലായി അഞ്ഞൂറോളം വിദ്യാർഥികളും അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു. സുനിത ടി.കുര്യൻ, ചന്ദന, വിദ്യ, മിനിമോൾ ജോസഫ്,സലോമി കുരുവിള,ഇ.വി.ആതിര എന്നീ നഴ്സുമാരാണ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ വിവിധ പരിശോധനകൾ നടത്തിയത്.  സ്കൂൾ ഹെൽത്ത്‌ ഓഫീസർ  ടിനി പി.ജോസ് റോവർ സ്കൗട്ട് ലീഡർ ജെറിൻ ജോസഫ്, റേഞ്ചർ ലീഡർ ട്വിങ്കിൾ ജേക്കബ്,  സീനിയർ റേഞ്ചർ മേറ്റ്‌മാരായ ഏർലിൻ റോസ് ബിജു, ദേവാനന്ദ പി.ബിജു,സീനിയർ റോവർ മേറ്റ്‌ എബി പി.ജോസഫ് എന്നിവർ നേതൃത്വം നൽകി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം