ശ്രീകണ്ഠാപുരം വാർത്തകൾ

പുതിയ തലമുറക്ക് പാഠപുസ്തകമായി സഖാവ് കെ.സി. ജോസഫ്

സ:കെ.സി.ജോസഫ് കായപ്ലാക്കലിന്റെ മൃതശരീരം വൈദ്യശാസ്ത്ര വിദ്യാർത്ഥികളുടെ പഠനത്തിനായി കണ്ണൂർ ഗവ:മെഡിക്കൽ കോളേജിന് കൈമാറി.

പരസ്യം

ഉദയഗിരി : ജോയിൻ്റ് കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി സ:റോയി ജോസഫിൻ്റെ പിതാവ് സ:കെ.സി.ജോസഫ്(95) കായപ്ലാക്കലിന്റെ മൃതശരീരം ഇന്ന് വൈദ്യശാസ്ത്ര വിദ്യാർത്ഥികളുടെ പഠനത്തിനായി കണ്ണൂർ ഗവ:മെഡിക്കൽ കോളേജിന് കൈമാറി. മലബാറിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായിരുന്നു സ:കെ.സി.ജോസഫ്. ​​ഭാര്യ:പരേതയായ മറിയാമ്മ നാക്കമല കുടുംബാംഗം ​മക്കൾ : സി.പി.ഐ നേതാക്കളായ ജോസ് ജോസഫ് ഉദയഗിരി, അഡ്വ.സോജൻ ജോസഫ്, ജോയിൻ് കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി ​റോയി ജോസഫ്,പരേതരായ ബേബി ജോസഫ്, ജോജി ജോസഫ്, ലിസ ജോസഫ് ​മരുമക്കൾ:മേഴ്സി ജെയിംസ്(തേക്കുംകാട്ടി),ബിജിജോസഫ്(കപ്പലുമാക്കൽ),അഡ്വ.ജെസി സോജൻ മാണിക്കത്താഴെ(കേരള മഹിളാസംഘം),​ജോസ് ജോൺ അറക്കപ്പറമ്പിൽ( റിട്ട.അധ്യാപകൻ),ബീന അബ്രഹാം ആലുംമൂട്ടിൽ (ജോയിൻ്റ് കൗൺസിൽ കണ്ണൂർ മേഖലാ കമ്മിറ്റി അംഗം). ​​മൃതദേഹം സ്വദേശമായ ഉദയഗിരിയിലെ വീട്ടിലെ പൊതുദർശനത്തിനു ശേഷം ജാതി-മത ആചാര രഹിതമായി കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിന് (പരിയാരം) സഖാവ്:ജോസഫ് ചേട്ടൻ്റെ ആഗ്രഹപ്രകാരം വൈദ്യശാസ്ത്ര വിദ്യാർത്ഥികളുടെ പഠനത്തിനായി ബന്ധുക്കളും, സംഘടനാ ഭാരവാഹികളും ചേർന്ന് കൈമാറി. കണ്ണൂർ ഗവ:മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോ:ബീന ഭൗതിക ശരീരം ഏറ്റുവാങ്ങി. ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.എസ്.പ്രദീപ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.സി.രമേശൻ, നൻമ സാംസ്ക്കാരികവേദി കണ്ണൂർ ജില്ലാ കൺവീനർ കെ.കെ.കൃഷ്ണൻ, കെ.സി.ജോസഫിൻ്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ആശുപത്രിയിൽ സന്നിഹിതരായിരുന്നു. ആലക്കോട്- ഉദയഗിരി മേഖലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ പ്രധാന പ്രവർത്തകനായിരുന്ന കെ.സി.ജോസഫ് മരണശേഷം തൻ്റെ മൃതശരീരം യാതൊരുവിധ മതാചാര ചടങ്ങുകൾക്കും വിധേയമാക്കാതെ,വൈദ്യശാസ്ത്ര വിദ്യാർത്ഥികളുടെ പഠനത്തിനായി നൽകണമെന്ന് എഴുതി രജിസ്റ്റർ ചെയ്തതിൻ പ്രകാരം മെഡിക്കൽ കോളേജിന് കൈമാറി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം