ശ്രീകണ്ഠാപുരം വാർത്തകൾ

ചോദ്യശേഖരം തയാറാക്കി മടമ്പം മേരിലാൻഡ് ഹൈസ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥികൾ  

‘The Lantern of Learning: Questions from Young Questers’ എന്ന പേരിട്ടിരിക്കുന്ന ചോദ്യശേഖര പുസ്തകത്തിന് ഇംഗ്ലീഷ് അധ്യാപകൻ റൂബിൻ സ്റ്റീഫൻ ആണ് നേതൃത്വം നൽകിയിരിക്കുന്നത്

പരസ്യം

പയ്യാവൂർ: അർധ വാർഷിക പരീക്ഷക്കൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമാവുന്ന മാതൃകാ ചോദ്യങ്ങൾ വികസിപ്പിച്ചെടുത്ത ഏഴാം ക്ലാസ് വിദ്യാർഥികളുടെ പഠന പ്രവർത്തനം ഏറെ ശ്രദ്ധേയമായി. മടമ്പം മേരിലാൻഡ് ഹൈസ്‌കൂൾ ഏഴാം ക്ലാസ് മൂന്ന് ഡിവിഷനുകളിലെ വിദ്യാർഥികൾ ഒത്തുചേർന്ന് നടത്തിയ പ്രവർത്തനങ്ങളിലൂടെ തയാറാക്കിയ പന്ത്രണ്ട് സെറ്റ്  ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും ഒന്നാംതരം പഠന സഹായിയായി. പാഠ പുസ്തകങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ രണ്ടാം ടേമിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് തയാറാക്കിയ വിവിധ മാതൃകാ ചോദ്യങ്ങൾ ഇംഗ്ലീഷ് അധ്യാപകൻ റൂബിൻ സ്റ്റീഫന്റെ നേതൃത്വത്തിൽ എഡിറ്റ് ചെയ്ത് ചോദ്യപേപ്പറിന്റെ ഘടനയിൽ ക്രമീകരിച്ചാണ് പഠന സാമഗ്രി തയാറാക്കിയത്. ‘The Lantern of Learning: Questions from Young Questers’ എന്ന പേരിട്ടിരിക്കുന്ന ചോദ്യശേഖര പുസ്തകത്തിന് ഇതേ സ്കൂളിലെ അധ്യാപകനായ അഖിൽ ടോമിയാണ് മനോഹരമായ കവർ പേജ് രൂപകല്പന ചെയ്തത്. സ്കൂൾ അസംബ്ലിയിൽ മുഖ്യാധ്യാപകൻ ഷാജു ജോസഫ് പുസ്തകം പ്രകാശനം ചെയ്തു. യുപി വിഭാഗം എസ്ആർജി കൺവീനർ സിസ്റ്റർ ഷൈനി പുസ്തകം ഏറ്റുവാങ്ങി. സീനിയർ അസിസ്റ്റന്റ് എൻ.എം.ബിജുമോൻ, ഇംഗ്ലീഷ് അധ്യാപകൻ റൂബിൻ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. മയൂഖ പ്രദീപ്‌, സി.ആർ.സൂര്യദേവ്, കെ.എസ്.അനന്തകിഷോർ, കെ.എം.വേദിക, എം.പാർവതി, കെ.ഫാത്തിമ, പി.നക്ഷത്ര, എം.അഗ്നിസ്‌നിഗ്ധ്, പി.ശ്രീയുക്ത, ടി.വി.അന്വയ്, സി.ഷെസ സഹീദ്, ഫീനിക്സ് മാത്യു ഫിലിപ്പ് എന്നിവരാണ് ചോദ്യശേഖര നിർമാണ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയത്. ക്യൂആർ കോഡ് സ്കാൻ ചെയ്ത് സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്കും ഇതര സ്‌കൂളുകളിലെ വിദ്യാർകൾക്കും സൗജന്യമായി പ്രയോജനപ്പെടുത്താവുന്ന രീതിയിൽ  ഈ പഠന സാമഗ്രി ഓൺലൈൻ സങ്കേതത്തിൽ ലഭ്യമായിരിക്കും.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം