
ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അലവിക്കുന്ന് ഗാന്ധിനഗർ ടൗണിൽ ഇരുപത് വർഷത്തിലേറെയായി ഒരു ചെറിയ കട നടത്തി ഉപജീവനം നയിച്ചു വരുന്ന ഭിന്നശേഷിക്കാരിയായ പി.കെ.വിമലയെ ആദരിച്ചു.
പയ്യാവൂർ: ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അലവിക്കുന്ന് ഗാന്ധിനഗർ ടൗണിൽ ഇരുപത് വർഷത്തിലേറെയായി ഒരു ചെറിയ കട നടത്തി ഉപജീവനം നയിച്ചു വരുന്ന ഭിന്നശേഷിക്കാരിയായ പി.കെ.വിമലയെ ആദരിച്ചു. വിമലയുടെ ആത്മവിശ്വാസവും സ്വയം പര്യാപ്തതയും അംഗീകരിച്ച് അവരുടെ കടയിലെത്തിയാണ് പൊന്നാടയണിയിച്ചത്. ചെറുപ്രായത്തിൽ തന്നെ പോളിയോ ബാധിച്ച് ഒരു കാലിൻ്റെ ശേഷി പൂർണമായും നഷ്ടപ്പെട്ടെങ്കിലും ജീവിക്കാനായുള്ള പോരാട്ടം ഇപ്പാേഴും തുടരുന്ന വിമല മണിക്കടവ് സെൻ്റ് തോമസ് സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമാണ്. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വന്തം കുറവുകളിൽ തളർന്നു പോകാതെ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന വിമല സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിനഗർ കോളനി പ്രസിഡൻ്റ് എം.കെ.രാജൻ പ്രസംഗിച്ചു. എൻഎസ്എസ് വോളണ്ടിയർലീഡർ ഫെലിക്സ് റോബിൻ, ഹെൻ്ട്രി സിബി, ആൻ്റണി അലൻ, അർച്ചന ജോൺസൺ, ഹിമ വിനോദ്, ആൽഫോൻസ ജോസ്, ജെയ്മോൻ തോമസ് എന്നിവർ പങ്കെടുത്തു എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ആർ.സുധീഷ് നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009