
മുത്താറിക്കുളം വഴി കുന്നത്തൂരിലേക്കുള്ള റോഡിൽ ഇരുവശങ്ങളിലും കാടുൾ വളർന്ന് നിറഞ്ഞത് ഗതാഗത തടസത്തിന് കാരണമാകുന്നു.
പയ്യാവൂർ: മുത്താറിക്കുളം വഴി കുന്നത്തൂരിലേക്കുള്ള റോഡിൽ ഇരുവശങ്ങളിലും കാടുൾ വളർന്ന് നിറഞ്ഞത് ഗതാഗത തടസത്തിന് കാരണമാകുന്നു. വീതി കുറഞ്ഞ റോഡായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ വശങ്ങളിൽ ടാറിംഗിൻ്റെ അരിക്ചേർന്ന് മഴവെള്ളമൊഴുകിയുണ്ടായ കുഴികളിലേക്ക് വാഹനങ്ങൾ താഴുന്നത് അപകടങ്ങൾക്കിടയാക്കുന്നതിനൊപ്പം വാഹനത്തിന് തകരാറുകളും സംഭവിക്കാറുണ്ട്. ഒരു മാസക്കാലം നിണ്ടുനിൽക്കുന്ന കുന്നത്തൂർ പാടി ഉത്സവം ആരംഭിക്കുന്നതോടെ ദിവസവും നൂറുകണക്കിന് വാഹനങ്ങൾക്കാണ് ഇതുവഴി കടന്നുപോകേണ്ടത്. ഉത്സവനാളുകളിൽ അയൽ സംസ്ഥാനങ്ങളടക്കം വിദൂരദേശങ്ങളിൽ നിന്ന് ക്ഷേത്ര ദർശനത്തിനെത്തുന്നവർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ ഉടനടി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009