ശ്രീകണ്ഠാപുരം വാർത്തകൾ

ജനവിരുദ്ധ സർക്കാറുകൾക്കെതിരെ ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് ജന ബോധന യാത്ര നാളെ

ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന സമരയാത്ര ഒക്ടോബർ 9 ന് വ്യാഴം വൈകുന്നേരം 4 മണിക്ക് ശ്രീകണ്ഠപുരം ടൗൺ സ്ക്വയറിൽ വെച്ച് പി എം എ സലാം ഉദ്ഘാടനം ചെയ്യും.

പരസ്യം

ശ്രീകണ്ഠപുരം : ജനവിരുദ്ധ സർക്കാറുകൾക്കെതിരെ ജന ബോധന യാത്ര എന്ന മുദ്രാവാക്യമുയർത്തി ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന സമരയാത്ര ഒക്ടോബർ 9 ന് വ്യാഴം വൈകുന്നേരം 4 മണിക്ക് ശ്രീകണ്ഠപുരം ടൗൺ സ്ക്വയറിൽ വെച്ച് പി എം എ സലാം ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തും. 10 ന് വെള്ളിയാഴ്ച 2 മണിക്ക് കൊയ്യത്ത് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് അഡ്വ.എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. 5 മണിക്ക് ചെങ്ങളായിയിൽ ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. 5.30ന് ഇരിക്കൂറിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൾ റഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യും . മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തും. 11 ന് രാവിലെ തൊട്ടിപ്പാലത്ത് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്യും . ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മുണ്ടേരി മുഖ്യ പ്രഭാഷണം നടത്തും. 4 മണിക്ക് രയരോത്ത് ജംഷീർ ആലക്കാട് മുഖ്യ പ്രഭാഷണം നടത്തും. 4.30 ന് കരുവഞ്ചാലിൽ സമാപന സമ്മേളനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് അഡ്വ.അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും . എം എസ് എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസ് മുഖ്യ പ്രഭാഷണം നടത്തും. ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് പി.ടി.എ.കോയ മാസ്റ്റർ ജാഥാ ക്യാപ്റ്റനും ജനറൽ സെക്രട്ടറി ടി.എൻ.എ.ഖാദർ വൈസ് ക്യാപ്റ്റനും ട്രഷറർ വി.എ.റഹീം കോർഡിനേറ്ററുമാണ് . പി പി ഖാദർ , കെ സലാഹുദ്ദീൻ , കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ , പി എ ഹൈദ്രോസ് ഹാജി , കെ പി ഹംസ ,കെ പി അബ്ദുള്ള ,വി വി അബ്ദുള്ള ,എ അഹമ്മദ് കുട്ടി ഹാജി , ഇ എം നാസർ ഡയരക്ടർമാരാണ്. യു പി അബ്ദുൾ റഹ്മാൻ, സി അബു മാസ്റ്റർ ,എം ഉമ്മർ ഹാജി ,കെ ടി നസീർ, കെ മുഹമ്മദ് കുഞ്ഞി , അഷ്റഫ് ചുഴലി , പി ടി മുഹമ്മദ് മാസ്റ്റർ , കെ എം പി മുഹമ്മദ് കുഞ്ഞി ,എം എ ഖലീലു റഹ്മാൻ, എൻ പി റഷീദ് മാസ്റ്റർ, അഡ്വ.ജാഫർ സാദിഖ് , ഫായിസ് കൊയ്യം ,മുനവ്വിർ പഴയങ്ങാടി , ടി പി ഫാത്തിമ ,പി പി ഷാഹിദ , ഗഫൂർ ഹാജി കീത്തടത്ത് ,കെ കെ എം നുച്ചിയാട്, കെ പി നൗഷാദ് കരുവഞ്ചാൽ ജാഥാ അംഗങ്ങളായിരിക്കും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം